Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജീവനൊടുക്കിയ ടെലിവിഷന്‍ താരം പ്രത്യുഷ ബാനര്‍ജിയുടെ അവസാന ഫോണ്‍ സംഭാഷണം പുറത്ത്. കാമുകന്‍ രാഹുല്‍ രാജ് സിംഗുമായി പ്രത്യുഷ നടത്തിയ സംഭാഷണമാണ് പുറത്ത് വന്നത്. അവസാന കാലത്ത് കാമുകനുമായി പ്രത്യുഷയ്ക്ക് നല്ല ബന്ധമില്ലായിരുന്നെന്ന് വ്യക്തമാക്കുന്നതാണ് ഈ ഫോണ്‍ സംഭാഷണം.മൂന്ന് മിനിറ്റോളം ദൈര്‍ഘ്യമുള്ള ഫോണ്‍ സംഭാഷണത്തിന്റെ രേഖ മുംബൈ മിററിനാണ് ലഭിച്ചത്. പ്രത്യുഷയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രേരണാകുറ്റം ചുമത്തപ്പെട്ട രാഹുല്‍ രാജ് സിംഗ് ഇപ്പോള്‍ ജാമ്യത്തിലാണ്.
ഫോണ്‍ ഡിസ്‌കണക്ട് ആവുന്നതിന് മുന്‍പ് പന്തികേട് തോന്നിയ രാഹുല്‍ കടുംകൈ ഒന്നും ചെയ്യരുതെന്നും അര മണിക്കൂറിനുള്ളില്‍ അവിടെ എത്തിക്കോളാമെന്നും പറയുന്നു. എന്നാല്‍ ‘അര മണിക്കൂറിനുള്ളില്‍ എല്ലാം തീരും’ എന്നാണ് പ്രത്യുഷയുടെ മറുപടി.

രാഹുല്‍ പ്രത്യുഷയെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചു എന്നതിന്റെ തെളിവാണ് അവസാന ഫോണ്‍സംഭാഷണമെന്നാണ് വാദിഭാഗം അഭിഭാഷകന്‍ നീരജ് ഗുപ്തയുടെ വാദം. പ്രത്യുഷയുടെ മാതാപിതാക്കളായ സോമയെയും ശങ്കര്‍ ബാനര്‍ജിയെയും ഭീഷണിപ്പെടുത്തിയത് ആരെന്ന് കണ്ടെത്തണമെന്നും പക്ഷേ പൊലീസ് ഒന്നും ചെയ്യുന്നില്ലെന്നും ആരോപിക്കുന്നു നീരജ് ഗുപ്ത. കേസിന്റെ പുനരന്വേഷണത്തിനായി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അഭിഭാഷകന്‍.
എന്നാല്‍ ഫോണ്‍സംഭാഷണത്തില്‍ പ്രത്യുഷ പറയുന്നത് തന്നെക്കുറിച്ചല്ലെന്നും മറിച്ച് അവരുടെ മാതാപിതാക്കളെക്കുറിച്ചാണെന്നുമാണ് രാഹുല്‍രാജ് സിങ് പറയുന്നത്. പ്രത്യുഷയ്ക്ക് അവസാനസമയത്ത് ജോലി ലഭിക്കുന്നുണ്ടായിരുന്നില്ലെന്നും താനാണ് അവരെ സഹായിച്ചിരുന്നതെന്നും പറയുന്നു രാഹുല്‍. മാതാപിതാക്കളും സുഹൃത്തുക്കളും തന്റെ മേല്‍ തെറ്റായി കുറ്റാരോപണം നടത്തുകയാണെന്നും രാഹുലിന്റെ പ്രതികരണം.

കഴിഞ്ഞ ഏപ്രില്‍ ഒന്നിന് രാഹുലാണ് പ്രത്യുഷയെ മുംബൈയിലെ അപ്പാര്‍ട്ട്‌മെന്റില്‍ ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. അന്ധേരിയിലുള്ള ധിരുഭായ് അംബാനി ആശുപത്രിയില്‍ എത്തിച്ചത് രാഹുലും പാചകക്കാരനും ചേര്‍ന്നാണ്. ജാര്‍ഖണ്ഡിലുള്ള നടിയുടെ മാതാപിതാക്കളെ ഒരു മണിക്കൂറിന് ശേഷം വിവരം അറിയിച്ചതും രാഹുല്‍ തന്നെ. പിന്നീട് പൊലീസ് രാഹുലിനെതിരേ പ്രേരണാക്കുറ്റത്തിന് കേസ് ചുമത്തുകയായിരുന്നു. എന്നാല്‍ വലിയ സാമ്പത്തികപ്രതിസന്ധിയിലായിരുന്നു പ്രത്യുഷയെന്നും ആത്മഹത്യയ്ക്ക് കാരണം അതാവാമെന്നുമാണ് അവരുടെ സുഹൃത്തുക്കളില്‍ ഒരു വിഭാഗത്തിന്റെ നിഗമനം. ഏപ്രില്‍ എട്ടിന് രാഹുല്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ദിന്‍ദോഷി കോടതി തള്ളിയിരുന്നു. പിന്നീട് ബോംബെ ഹൈക്കോടതിയാണ് രാഹുലിന് ഇടക്കാലജാമ്യം നല്‍കിയത്.
Leave a Reply