Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദുബായ്: ഗള്‍ഫ് പ്രവാസികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഗള്‍ഫില്‍നിന്ന് പണമയക്കാന്‍ ഇനി ഒരു മിനുട്ട് മതി, അതും സൗജന്യമായി. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ദുബായിലെ എമിറേറ്റ്‌സ് നാഷണല്‍ ബാങ്ക് ഓഫ് ദുബായും ആണ് ഇതിനായി കൈകോര്‍ക്കുന്നത്.
ഇടപാടുകള്‍ സംയോജിപ്പിക്കുന്നത് സംബന്ധിച്ച് ഇരു ബാങ്ക് മേധാവികളും തമ്മില്‍ പ്രാഥമിക ധാരണയായി. ഇക്കാര്യം എമിറേറ്റ്‌സ് ബാങ്ക് പ്രഖ്യാപിച്ചു. ഡയറക്ട് റെമിറ്റ് അറ്റ് 60 സെക്കന്‍ഡ്‌സ് പ്ലാറ്റ്‌ഫോമിലാണ് സംവിധാനം ഒരുക്കുന്നത്. എമിറേറ്റ്‌സ് നാഷണല്‍ ബാങ്ക് ഓഫ് ദുബായ് ഇന്ത്യയിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കും. ഇതിന്എസ്ബിഐയുടെ സഹകരണം തേടാനും ധാരണയായി.
എമിറേറ്റ്‌സ് എന്‍ബിഡിയ്ക്കും എസ്ബിഐയ്ക്കും ഇരട്ടി നേട്ടമാണ് ഇതുവഴി ഉണ്ടാവുക. നിലവിലെ എന്‍ആര്‍ഐ കസ്റ്റമര്‍മാരെ കൈമാറാനും ബാങ്കുകള്‍ തമ്മില്‍ ധാരണയുണ്ടാവും. അതായത് എസ്ബിഐയില്‍ എന്‍ആര്‍ഐ അക്കൗണ്ടുള്ളവര്‍ക്ക് എമിറേറ്റ്‌സ് എന്‍ബിഡിയുടെ സേവനങ്ങളും ലഭ്യമാകും.
എമിറേറ്റ്‌സ് എന്‍ബിഡിയുടെ ഏറ്റവും പ്രധാനവും ജനകീയവുമായ സേവനമാണ് ഡയറക്ട് റെമിറ്റ് പ്ലാറ്റ്‌ഫോം. ഒരുമിനുട്ടിനുള്ളില്‍ സൗജന്യമായി പണം അയക്കാന്‍ കഴിയുന്ന സംവിധാനം ഇന്ത്യയില്‍ ഏത് എസ്ബിഐ ബ്രാഞ്ചുകളിലേക്കും ഉപയോഗിക്കാം. ലക്ഷക്കണക്കിന് പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് എമിറേറ്റ്‌സ് നാഷണല്‍ ബാങ്ക് ഓഫ് ദുബായ് സീനിയര്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ഗ്രൂപ്പ് ഹെഡുമായ സുവോ സര്‍കര്‍ പറഞ്ഞു.
Leave a Reply