Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:01 am

Menu

Published on October 30, 2015 at 11:29 am

പ്രവാസികള്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത; ശമ്പളവും ആനുകൂല്യങ്ങളും അഞ്ച് ശതമാനം കൂട്ടും

pravasi-salary-hike

ദുബായ്: മലയാളികളുടെ സ്വപ്‌നഭൂമിയായ ഗള്‍ഫില്‍ ജോലി ചെയ്യുന്നവര്‍ക്ക് സന്തോഷവാര്‍ത്ത.അധികം വൈകാതെ യുഎഇയില്‍ കൂടുതല്‍ മികച്ച ശമ്പളവും ആനുകൂല്യങ്ങളും കിട്ടിയേക്കാന്‍ സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. യുഎഇയിലെ പല കമ്പനികളും തങ്ങളുടെ ജീവിനക്കാര്‍ക്ക് യുറോപ്പിലെ കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്‍കുന്നതിനേക്കാള്‍ മെച്ചപ്പെട്ട പാക്കേജ് നല്‍കി വരികയാണെന്നും അത് അടുത്ത വര്‍ഷത്തോടെ കൂടുതല്‍ മെച്ചപ്പെടുമെന്നും ഒരു പഠനം പറയുന്നു.

യൂറോപ്പിലേയും ജിസിസി രാഷ്ട്രങ്ങളിലേയും സിഇഒമാര്‍ക്കിടയില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ റിപ്പോര്‍ട്ട്. പ്രഫഷണല്‍ സര്‍വീസ് കമ്പനിയായ ടവേഴ്‌സ് വാട്ട്‌സന്റേതാണ് പഠനം. പല യുഎഇ കമ്പനികളും യൂറോപ്പിനെ കടത്തി വെട്ടാന്‍ മെച്ചപ്പെട്ട പാക്കേജ് ജീവനക്കാര്‍ക്ക് നല്‍കാന്‍ ശ്രമിക്കുന്നുണ്ടെന്ന് പഠനം പറയുന്നു. യൂറോപ്പില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം, മൂന്നില്‍ രണ്ട് ശതമാനം സിഇഒമാര്‍ക്കും ശമ്പള വര്‍ധന ഉണ്ടായിട്ടില്ല. എന്നാല്‍ ശമ്പളത്തിലും ആനുകൂല്യത്തിലും യുഎഇ യും ജിസിസി രാഷ്ട്രങ്ങളിലേയും കമ്പനികള്‍ യൂറോപ്പിനെ തോല്‍പ്പിക്കുകയാണ്.

2016 ലും യുഎഇയിലെ സ്വകാര്യ മേഖലയില്‍ ഉള്‍പ്പടെയുള്ള തൊഴിലാളികളുടെ ശമ്പള വര്‍ധനയില്‍ കാര്യമായ മാറ്റം ഉണ്ടാകുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്. 2016 ല്‍ യുഎഇ, കുവൈത്ത്, ഒമാന്‍, ഖത്തര്‍, എന്നിവിടങ്ങളില്‍ ശരാശരി അഞ്ച് ശതമാനം വേതന വര്‍ധനയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ജോര്‍ദാന്‍, ലെബനന്‍ എന്നിവിടങ്ങളില്‍ ശരാശരി ആറ് ശതമാനം വര്‍ധനയും സൗദി അറേബ്യയില്‍ 5.5 ശതമാനം വേതന വര്‍ധനയും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News