Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 23, 2026 7:28 pm

Menu

Published on September 28, 2017 at 12:44 pm

രാമലീലയില്‍ ദിലീപേട്ടന്റെ നായികയായി അഭിനയിക്കാന്‍ കഴിഞ്ഞത് ഇപ്പോഴും ഭാഗ്യമായി കരുതുന്നു: പ്രയാഗ മാര്‍ട്ടിന്‍

prayaga-martin-comment-dileep-ramleela

ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിലെ മുന്‍നിര നായികമാരുടെ പട്ടികയിലെത്തിയ നടിയാണ് പ്രയാഗ മാര്‍ട്ടിന്‍. പ്രയാഗ നായികയായ രാമലീലയും പോക്കിരി സൈമണും അടുത്ത ദിവസങ്ങളില്‍ പ്രദര്‍ശനത്തിന് എത്തുകയാണ്. ദിലീപ് നായകനായ പുതിയ ചിത്രം രാംലീലയില്‍ നായികയായി അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നുവെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് പ്രയാഗ മാര്‍ട്ടിന്‍. ഫ്ളവേഴ്സ് ചാനലിന്റെ കോമഡി സൂപ്പര്‍നെറ്റ് സീസണ്‍ 3യില്‍ പങ്കെടുക്കവെയാണ് പ്രയാഗ ഇക്കാര്യം പറഞ്ഞത്.

ദിലീപേട്ടനുമായി ഒരു ചിത്രം ഓഫര്‍ ചെയ്തപ്പോള്‍ സന്തോഷം തോന്നിയിരുന്നു. ഇങ്ങനെയാരു വേഷം ഓഫര്‍ ചെയ്തപ്പോള്‍ അത് വലിയ പ്രിവിലേജായി തനിക്ക് തോന്നിയെന്നും പ്രയാഗ വ്യക്തമാക്കി. ഇപ്പോള്‍ അങ്ങനെയല്ലേയെന്ന അവതാകരന്‍ സുരാജ് വെഞ്ഞാറമ്മൂടിന്റെ ചോദ്യത്തിന് അതിന് ഒരു മാറ്റവുമില്ലെന്നായിരുന്നു പ്രയാഗയുടെ മറുപടി.

തന്നെപ്പോലൊരു പുതുമുഖ താരത്തിന് ലഭിക്കാവുന്ന വലിയ അംഗീകാരമാണ് ഈ വേഷമെന്നും പ്രയാഗ പറഞ്ഞു. തന്റെ കുട്ടിക്കാലം മുതല്‍ ദിലീപേട്ടന്റെ സിനിമകളാണു കണ്ടുവളര്‍ന്നത്. മീശമാധവന്‍, തെങ്കാശിപ്പട്ടണം അങ്ങനെ എത്രയോ സിനിമകള്‍. ദിലീപേട്ടന്‍ ജനപ്രിയനടനാകുന്ന ഒരു കാലഘട്ടമായിരുന്നു അത്. അദ്ദേഹത്തിനൊപ്പം നായികയായി അഭിനയിക്കാന്‍ ഒരവസരം കിട്ടിയതു വലിയ ഭാഗ്യമെന്നും പ്രയാഗ പറഞ്ഞു.

പൊളിറ്റിക്കല്‍ ത്രില്ലറാണ് രാമലീല. ഭൂരിപക്ഷം പൊളിറ്റിക്കല്‍ ത്രില്ലറുകളിലും ഫീമെയില്‍ കാരക്ടറില്‍ കുറച്ചുകൂടി പ്രായവും പക്വതയുമുള്ളവരായിരിക്കും വരിക. ഇത്രയും ചെറുപ്രായത്തില്‍, കരിയറിന്റെ തുടക്കത്തില്‍ തന്നെ ഒരു പൊളിറ്റിക്കല്‍ ത്രില്ലറില്‍ നല്ല ഒരു കഥാപാത്രമായി ആ സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതു വലിയ ഭാഗ്യമായി കരുതുന്നുവെന്നും നടി കൂട്ടിച്ചേര്‍ത്തു.

രാമലീല എന്ന ചിത്രത്തില്‍ താന്‍ അഭിനയിക്കാനുണ്ടായ ഒരു കാരണങ്ങളില്‍ ഒന്ന് ദിലീപേട്ടന്‍ നായകനാകുന്നു എന്നത് തന്നെയാണെന്ന് ചിത്രത്തിലെ അഭിനേതാവ് കലാഭവന്‍ ഷാജോണും പറഞ്ഞു. ചിത്രത്തില്‍ അഭിനയിക്കാനുള്ള മറ്റൊരു കാരണം സച്ചിയുടെ തിരക്കഥയാണ്. പിന്നെ അരുണ്‍ ഗോപി എന്ന പുതുമുഖ സംവിധായകനിലുള്ള പ്രതീക്ഷയാണ്.

ദിലീപേട്ടന്റെ ജീവിതവുമായോ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവവുമായോ ചിത്രത്തിന് ഒരു ബന്ധവുമില്ല. രാമനുണ്ണി എന്നയാളുടെ കഥയാണ് ചിത്രം പറയുന്നത്. ഒരു നായകന്റെ പേരില്‍ ഇന്നേവരെ ഒരു സിനിമയും വിജയിച്ചിട്ടിട്ടില്ലെന്നും അങ്ങനെയാണെങ്കില്‍ അവര്‍ അഭിനയിക്കുന്ന എല്ലാ സിനിമയും വിജയിക്കണ്ടേയെന്നും ഷാജോണ്‍ ചോദിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News