Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 10:53 pm

Menu

Published on February 20, 2014 at 3:05 pm

സൂര്യാഘാതത്തിനെതിരെ മുൻകരുതലെടുക്കുക

precautions-of-sunburn

തിരുവനന്തപുരം: ചൂട് ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന മാർച്ച്‌ -ഏപ്രിൽ മാസങ്ങളിൽ ഇത്തവണ സൂര്യാഘാതമുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.ഇതിനുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ദുരന്തനിവാരണവകുപ്പ് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.കൂടുതൽ സമയം കടുത്തചൂടുമായി നേരിട്ട് ശാരീരിക സമ്പര്‍ക്കം പുലർത്തുന്നവർക്കാണ് സൂര്യാഘാതമേൽക്കാൻ കൂടുതൽ സാധ്യതയുള്ളത്.സൂര്യഘാതമേറ്റ രോഗിയെ തറയിലോ കട്ടിലിലോ കിടത്തി ചൂട് കുറയ്ക്കാനായി ഫാനിടുകയും ചെയ്യുക.പിന്നീട് കാലുകൾ ഉയർത്തി വയ്ക്കുകയും ദേഹത്ത് വെള്ളത്തിൽ നനച്ച തുണിയിടുകയും ചെയ്യുക.ദ്രവരൂപത്തിലുള്ള ആഹാരങ്ങളും വെള്ളവും മാത്രമേ രോഗിക്ക് നല്കാൻ പാടുള്ളൂ.സൂര്യാഘാതമേറ്റാൽ ചര്‍മം വരണ്ടുപോകുക, ശ്വസനപ്രക്രിയ സാവധാനമാകുക, മാനസിക പിരിമുറുക്കമുണ്ടാവുക, തലവേദന, പേശിമുറുകല്‍ , കൃഷ്ണമണി വികസിക്കല്‍, ക്ഷീണം, ചുഴലിരോഗലക്ഷണങ്ങള്‍, ബോധക്ഷയം എന്നീ ലക്ഷണങ്ങളുണ്ടാകുന്നതായിരിക്കും.ഇതിനുള്ള മുൻകരുതലായി ശുദ്ധജലം ധാരാളം കുടിക്കുകയും,കടുത്ത ചൂടത്തുള്ള ദിര്‍ഘനേരത്തെ ശാരീരിക സമ്പര്‍ക്കം ഒഴിവാക്കുകയും ചെയ്‌താൽ ഒരു പരിധി വരെ സൂര്യാഘാതത്തിൽ നിന്ന് രക്ഷപ്പെടാം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News