Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 12:44 pm

Menu

Published on May 28, 2014 at 10:55 am

പ്രണയിച്ച് വിവാഹം കഴിച്ച ഗർഭിണിയെ പിതാവും ബന്ധുക്കളും ചേർന്ന് കല്ലെറിഞ്ഞു കൊന്നു

pregnant-woman-stoned-to-death-by-her-own-family

ലാഹോര്‍: പ്രണയിച്ച് വിവാഹം കഴിച്ച ഗർഭിണിയായ യുവതിയെ പിതാവും ബന്ധുക്കളും ചേർന്ന് കല്ലെറിഞ്ഞു കൊന്നു. ഫൈസലാബാദ് സ്വദേശിനിയും ജരന്‍വാലയിലെ മുഹമ്മദ്‌ ഇക്ബാലിന്റെ ഭാര്യയുമായ ഫര്‍സാന പര്‍വീണ്‍ ആണ് കൊല്ലപ്പെട്ടത്.ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ശേഷം ലാഹോര്‍ ഹൈക്കോടതിയുടെ മുന്നിൽ കോടതി തുറക്കാനായി ഫർസാനയും ഭര്‍ത്താവ് മുഹമ്മദ്‌ ഇക്ബാലും കാത്തു നിൽക്കുകയായിരുന്നു.ഈ സമയം ഫർസാനയുടെ പിതാവും സഹോദരന്മാരും ബന്ധുക്കളും ചേർന്ന് ഇഷ്ടികയും കല്ലും കൊണ്ട് ഇവർക്കു നേരെ ആക്രമിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഫർസാനയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഈ സമയം ഫർസാന ഒൻപതു മാസം ഗർഭിണിയായിരുന്നു.ഭര്‍ത്താവ് ഇക്ബാല്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.സംഭവത്തെ തുടർന്ന് ഇക്ബാൽ പോലീസിൽ നൽകിയ പരാതിയെ തുടർന്ന് ഫർസാനയുടെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.ബാക്കിയുള്ളവർ രക്ഷപ്പെട്ടു.ഇവരെ കുറിച്ച് അന്വേഷണം നടത്തി വരികയാണ്.ഇക്ബാലിൻറെ രണ്ടാം ഭാര്യയാണ് ഫർസാന. ഇയാളുടെ ആദ്യ ഭാര്യ മരിച്ച ശേഷമാണ് ഫർസാനയെ വിവാഹം കഴിക്കുന്നത്.ഇയാൾക്ക് ആദ്യ ഭാര്യയിൽ 5 കുട്ടികളുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News