Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബോളിവുഡ് നടിയും ഐ.പി.എൽ ടീമായ കിംഗ്സ് ഇലവൻ പഞ്ചാബിന്റെ സഹഉടമസ്ഥയുമായ പ്രീതി സിൻറ പ്രണയത്തിലാണ്. ഒരു അഭിമുഖത്തിൽ പ്രീതി തന്നെ താൻ ഒരാളുമായി പ്രണയത്തിലാണെന്ന് തുറന്നു പറയുകയായിരുന്നു. അഭിമുഖത്തിനിടെ നിരന്തരം ലോസ് ആഞ്ചല്‍സിലേക്ക് പോകുന്നതിനെക്കുറിച്ചുള്ള ചോദ്യം ഉയര്‍ന്നപ്പോഴാണ് പ്രീതി സിന്റ പ്രണയം സമ്മതിച്ചത്. ആകര്‍ഷകമായ വ്യക്തിത്വമുള്ള ഒരാള്‍ക്കൊപ്പം പ്രണയത്തിലാണെന്നായിരുന്നു പ്രീതി പറഞ്ഞത്. അടുത്തിടെ നിരന്തരം അമേരിക്കയിലെ ലോസാഞ്ജലസിൽ പ്രീതി സന്ദർശനം നടത്തിയതോടെയാണ് പ്രണയബന്ധത്തെ കുറിച്ചുള്ള പുതിയ കഥകൾ പരന്നത്. എന്നാൽ അപ്പോഴും പ്രണയനായകൻ ആരാണെന്ന് താരം വെളിപ്പെടുത്തിയിട്ടില്ല. തന്റെ കാമുകനുമായി ചെലവഴിക്കുന്ന സമയം താൻ സന്തോഷവതിയും അത് നന്നായി ആസ്വദിക്കുന്നുണ്ടെന്നും പ്രീതി വെളിപ്പെടുത്തി. തങ്ങളുടെ സ്വകാര്യതയെ മാധ്യമങ്ങൾ മാനിക്കണമെന്നും അവർ അഭ്യർത്ഥിച്ചു.
ഐ.പി.എൽ ടീമിന്റെ ഉടമസ്ഥയായതു മുതൽ പ്രീതി സിന്റയെ കുറിച്ച് ഗോസിപ്പുകൾ വന്നിരുന്നു. കഴിഞ്ഞ വര്‍ഷം മുന്‍ കാമുകനും പഞ്ചാബ് സൂപ്പര്‍ കിംഗ്‌സ് സഹ ഉടമയുമായ നെസ് വാഡിയക്കെതിരെ പ്രീതി സിന്റ കേസ് കൊടുത്തു. തന്നെ ആക്രമിക്കുന്നുവെന്ന് പറഞ്ഞായിരുന്നു പ്രീതി പരാതി നല്‍കിയത്. ഇരുവരും പഞ്ചാബ് കിംഗ്‌സ് ഉടമകളെന്ന നിലയിലുള്ള പ്രവര്‍ത്തനം തുടര്‍ന്നെങ്കിലും ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ബോളിവുഡ് ചിത്രങ്ങളില്‍ നിന്നും മാറി നില്‍ക്കുന്നുണ്ടെങ്കിലും സല്‍മാന്‍ ഖാന്‍, ഷാരൂഖ് ഖാന്‍, ഐശ്യര്യ റായ്, റാണി മുഖര്‍ജി തുടങ്ങിയ ബാളിവുഡിലെ പലരുമായും പ്രീതി സിന്റ ഇപ്പോഴും അടുത്ത സൗഹൃദം തുടരുന്നുണ്ട്. 2013ൽ ഇഷ്ക് ഇൻ പാരീസ് എന്ന സിനിമയിലാണ് പ്രീതി ഒടുവിൽ അഭിനയിച്ചത്. എന്നാൽ, ബോക്സോഫീസിൽ വേണ്ടത്ര ശ്രദ്ധ നേടിയിരുന്നില്ല. ഈ വര്‍ഷത്തോടെ ഐ.പി.എല്‍ ടീം ഉടമയെന്ന ഉത്തരവാദിത്വവും പ്രീതി സിന്റ ഒഴിഞ്ഞേക്കുമെന്നും സൂചനയുണ്ട്.
Leave a Reply