Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 25, 2026 8:27 pm

Menu

Published on January 16, 2017 at 9:16 am

നിത്യഹരിത നായകന്റെ ഓര്‍മ്മകള്‍ക്ക് 28 വയസ്

prem-nazir-nithya-haritha-nayakan-28th-death-aniversary-malayalam-cinema

മലയാളത്തിന്റെ നിത്യഹരിത നായകന്‍ പ്രേംനസീര്‍ ഓര്‍മ്മയായിട്ട് ഇന്ന് 28 വര്‍ഷം. 1989 ജനുവരി 16ന്, 62 -ാത്തെ വയസ്സില്‍ ചെന്നൈയില്‍ വെച്ചായിരുന്നു നിത്യഹരിതനായകന്‍ കാലയവനികയ്ക്കുള്ളില്‍ മറയുന്നത്.

1960 മുതല്‍ 1980 വരെയുള്ള കാലഘട്ടത്തെ മലയാളസിനിമയിലെ പ്രേംനസീര്‍ യുഗമെന്നു തന്നെ വിശേഷിപ്പിക്കാം. ഇക്കാലയളവില്‍ മലയാളസിനിമാ വ്യവസായത്തെ 39 വര്‍ഷക്കാലം തനിക്കൊപ്പം കൊണ്ടുനടന്ന നടന്‍. നാട്ടുകാര്‍ക്ക് സഹായങ്ങള്‍ കലവറയില്ലാതെ നല്‍കിയ മനുഷ്യസ്‌നേഹി. തന്റെ സമ്പാദ്യത്തിന്റെ 90 ശതമാനവും നാട്ടുകാരുടെ ക്ഷേമത്തിനായും മറ്റ് സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കായും ചെലവഴിക്കാന്‍ അഅദ്ദേഹത്തിന് യാതൊരു മടിയുമില്ലായിരുന്നു.

ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ നായകനായതിന്റെ ലോക റെക്കോര്‍ഡും അദ്ദേഹത്തിന് സ്വന്തം. 700 ഓളം ചിത്രങ്ങളിലാണ് അദ്ദേഹം നായകനായി അഭിനയിച്ചത്. 1952 ല്‍ മരുമകള്‍ എന്ന സിനിമയിലൂടെയായിരുന്നു മലയാളിയുടെ പ്രിയ നടന്റെ അരങ്ങേറ്റം.

1967ല്‍ പുറത്തിറങ്ങിയ എം.ടി വാസുദേവന്‍നായരുടെ ‘ഇരുട്ടിന്റെ ആത്മാവി’ലെ അഭിനയമാണ് പ്രേംനസീറിന് ഇന്ത്യന്‍ ചലച്ചിത്ര ലോകത്ത് സ്വന്തമായ ഇടം നേടിക്കൊടുത്തത്. 1979 ല്‍ മാത്രം അദ്ദേഹം നായകനായി 39 സിനിമകളാണ് ഇറങ്ങിയത്.

അക്കാലത്തെ പകരം വെയ്ക്കാനില്ലാത്ത നായകനായിരുന്നു അദ്ദേഹം. സൂപ്പര്‍ താരങ്ങളില്ലാത്ത ലോകത്തെ പകരം വെയ്ക്കാനില്ലാത്ത സൂപ്പര്‍ താരം. 37 തമിഴ് ചിത്രങ്ങളിലും 7 തെലുങ്കു ചിത്രങ്ങളിലും 2 കന്നട ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന് രാജ്യം, പദ്മഭൂഷണ്‍ പത്മശ്രീ ബഹുമതികള്‍ നല്‍കി  ആദരിച്ചിട്ടുണ്ട്.

1977 ല്‍ പ്രേംനസീര്‍ അഭിനയിച്ച 15 ചിത്രങ്ങളാണ് തുടര്‍ച്ചയായി വമ്പന്‍ ഹിറ്റുകളായത്. സംവിധായകര്‍ പ്രേംനസീറിന്റെ ഡേറ്റിനായി ഓടിനടന്ന കാലം. എന്നാല്‍ ഈ കാലത്ത് ഒരു രൂപ പോലും പ്രതിഫലം കൂട്ടാന്‍ പ്രേംനസീര്‍ തയ്യാറായിരുന്നില്ലെന്നതും ശ്രദ്ധേയമായ കാര്യമാണ്.

തിരുവനന്തപുരം ചിറയിന്‍കീഴില്‍ ഷാഹുല്‍ ഹമീദിന്റെയും ആസുമ്മ ബീവിയുടെയും മകനായി 1927 ഏപ്രില്‍ ഏഴിനായിരുന്നു അബ്ദുള്‍ ഖാദറിന്റെ ജനനം. ആദ്യചിത്രം മരുമകള്‍ക്കു ശേഷം രണ്ടാമത്തെ ചിത്രമായ വിശപ്പിന്റെ വിളിയിലെത്തിയപ്പോളാണ് പേര് മാറ്റിയത്.  തിക്കുറിശ്ശി സുകുമാരന്‍ നായരാണ്, അബ്ദുള്‍ ഖാദറെന്ന അദ്ദേഹത്തിന് പ്രേംനസീര്‍ എന്ന പേരു നല്‍കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News