Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 23, 2026 6:19 pm

Menu

Published on February 10, 2016 at 5:17 pm

ചാനൽ മേധാവി സെക്സിന് നിർബന്ധിച്ചെന്ന് പ്രമുഖ വാർത്താ അവതാരകയുടെ വെളിപ്പെടുത്തൽ

press-tv-news-director-caught-on-tape-sexually-harassing-anchor

ടെഹ്‌റാൻ: പ്രമുഖ വാർത്ത അവതാരകയുടെ വെളിപ്പെടുത്തലുകളെത്തുടർന്ന് ചാനൽ മേധാവികളെ പുറത്താക്കി. ചാനലിൽ ജോലി ചെയ്തിരുന്ന സമയത്ത് തന്നെ ലൈംഗിക അതിക്രമത്തിന് ഇരയാക്കാന്‍ ശ്രമിച്ചുവെന്നും അപമാനിച്ചുവെന്നുമാണ് അവതാരകയുടെ വെളിപ്പെടുത്തൽ. ഇറാനിലെ പ്രസ് ടിവിയുടെ ഉന്നത അധികാരികൾക്ക് എതിരെയാണ് മുൻ അവതാരകയായ ഷീന ഷിരാനി വെളിപ്പെടുത്തല്‍ നടത്തിയത്. ജോലി ചെയ്ത കാലയളവിൽ തനിക്കെതിരെയുണ്ടായ ലൈംഗിക അതിക്രമങ്ങളുടെ കഥ ഇവര്ർ ഫേസ്ബുക്കിലൂടെയും പുറത്ത് വിട്ടു. തെളിവുകള്‍ സഹിതമാണ് ഷീന ഇക്കാര്യങ്ങൾ പറഞ്ഞത്.

2007 മുതൽ 2016 ജനവരി വരെ പ്രസ് ടിവിയിലാണ് ഷീന ജോലി ചെയ്തത്. ചാനലിലെ ഏറ്റവും പ്രമുഖയായ അവതാരകയായാണ് ഇവർ ജോലി വിട്ടത്.വർഷങ്ങളായി കൊടിയ മാനസിക- ലൈംഗിക പീഡനങ്ങളാണ് ചാനലില്‍ വച്ച് താന്‍ അനുഭവിച്ചതെന്നാണ് ഷീന പറയുന്നത്.പ്രസ് ടിവി ന്യൂസ് ഡയറക്ടര്‍ ആയിരുന്ന ഹമീദ് റെസ ഇമാദിയാണ് ഷീനയെ സ്ഥിരമായി ശല്യം ചെയ്തിരുന്നത്.സിംഗിള്‍ പാരന്റായ ഷീനയെ പലതവണ ഇയാള്‍ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു. എപ്പോഴും തന്റെ പിന്തുണയുണ്ടാകുമെന്നും എന്നും ഒപ്പമുണ്ടാകുമെന്നും പറഞ്ഞായിരുന്നു പ്രലോഭനം.

സെക്‌സിനായി ന്യൂസ് മേധാവി തന്നെ നിര്‍ബന്ധിയ്ക്കുന്നതിന്റെ ശബ്ദരേഖയും ഇവര്‍ പുറത്ത് വിട്ടു. ശബ്ദം ചാനലിലെ പല മുന്‍ ജീവനക്കാരും തിരച്ചറിഞ്ഞിട്ടുണ്ട്. ഷീനയുടെ ആരോപണത്തെത്തുടര്‍ന്ന് ചാനലിലെ മറ്റൊരു ഉന്നതനേയും പുറത്താക്കി. ഇറാനില്‍ നിന്നും മറ്റൊരു രാജ്യത്തേയ്ക്ക് പോയ ശേഷമാണ് ഷീന ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഏക മകനൊപ്പമാണ് ഇവര്‍ രാജ്യം വിട്ടത്

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News