Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെ വിഷയത്തിലെ ഏറ്റവും ശക്തമായ പ്രതികരണം നടന് പൃഥ്വിരാജില്‍ നിന്നായിരുന്നു. ആക്രമിക്കപ്പെട്ട നടിയോട് ജീവിതകാലം മുഴുവന്‍ ഞാന്‍ നിന്റെ ആരാധകനായിരിക്കുമെന്ന് പറഞ്ഞ പൃഥ്വി സ്ത്രീകളെ അടിച്ചമര്‍ത്തുന്ന സന്ദേശം നല്കുന്ന വേഷങ്ങള്‍ ഇനി ചെയ്യുകയുമില്ലെന്നും വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണം നല്‍കുകയാണ് അദ്ദേഹമിപ്പോള്‍.
സംഭവത്തിന്റെ പ്രതികരണമായി താന്‍ ഫേസ്ബുക്കില്‍ കുറിച്ചത് സ്ത്രീകളെ അപമാനിക്കുന്നതാണ് പൗരുഷം എന്നു പ്രഖ്യാപിക്കുന്ന വേഷങ്ങള്‍ ചെയ്യില്ല എന്നാണെന്ന് മനോരമയ്ക്ക് അനുവദിച്ച ദീര്‍ഘമായ അഭിമുഖത്തില്‍ പൃഥ്വിരാജ് വ്യക്തമാക്കി.
സ്ത്രീകളെ അപമാനിക്കുന്നത് ആഘോഷിക്കുന്ന വേഷങ്ങള്‍ ചെയ്യില്ലെന്ന് പറഞ്ഞ അദ്ദേഹം ഒരു കഥാപാത്രത്തിന്റെ മാനസികനില ഒരു സ്ത്രീയോടു മോശമായി പെരുമാറുന്നതാണ് എങ്കില്‍ ആ വേഷം ചെയ്യുന്നതില്‍ ഒരു തെറ്റുമില്ലെന്നും ചൂണ്ടിക്കാട്ടി.
സ്ത്രീയെ അപമാനിക്കുന്നത് ഒരിക്കലും ഒരിടത്തും ഹീറോയിസമോ യോഗ്യതയോ ആകരുതെന്നും പൃഥ്വി പറയുന്നു. സിനിമയിലായാലും ജീവിതത്തിലായാലും സ്ത്രീക്ക് അര്‍ഹിക്കുന്ന ബഹുമാനം കൊടുക്കണം. സ്ത്രീയെ അപമാനിക്കുന്ന ഡയലോഗുള്ള ഒരു കഥാപാത്രവും ഇനി ചെയ്യില്ല എന്നല്ല താന്‍ പറഞ്ഞത്. ആ കഥാപാത്രം ആവശ്യപ്പെടുന്നത് അതാണെങ്കില്‍ ചെയ്യും. പക്ഷേ, അത് ഒരിക്കലും ആ സിനിമയുടെ സന്ദേശമോ ഹീറോയിസമോ ആയിരിക്കരുത്. അതൊരു നെഗറ്റീവ് കാരക്ടര്‍ മാത്രമായിരിക്കണം, പൃഥ്വി വ്യക്തമാക്കി.
എന്നാല്‍ ഇത്തരം കഥാപാത്രങ്ങള്‍ ഒരിക്കലും ന്യായീകരിക്കപ്പെടരുതെന്നും അത്തരം വേഷം താന്‍ ഏറ്റെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീയെ അപമാനിക്കുന്നതു പൗരുഷമാണന്നും പുരുഷന്റെ അവകാശമാണെന്നും കാണിക്കുന്ന വേഷവും തനിക്കു വേണ്ട, പൃഥ്വി വ്യക്തമാക്കി.
Leave a Reply