Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കമലാ സുരയ്യയുടെ ജീവിതം ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ആമി എന്ന സിനിമയില്‍ നിന്നും പൃഥ്വിരാജ് പിന്മാറിയിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഒട്ടനവധി ചിത്രങ്ങള്‍ പൃഥ്വിരാജിന് ചെയ്തു തീര്‍ക്കേണ്ടതുണ്ട്. ഈ തിരക്കുകള്‍ കാരണമാണ് അദ്ദേഹം ആമിയില്‍ നിന്ന് പിന്‍മാറിയിരിക്കുന്നത്. മഞ്ജുവാണ് മാധവിക്കുട്ടിയായി എത്തുന്നത്.
എന്നാല്‍ പൃഥ്വിയുടെ ഒഴിവിലേക്ക് ചിത്രത്തില്‍ ടൊവിനോ തോമസ് എത്തുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍. പക്ഷെ എന്തായിരുന്നു പ്രിത്വി ചെയ്യേണ്ടിയിരുന്ന, ഇപ്പോള്‍ ടൊവിനോക്ക് ചെയ്യേണ്ട വേഷം എന്നത് ഇപ്പോഴും വ്യക്തമല്ല. മുരളി ഗോപി ചിത്രത്തില്‍ മാധവ ദാസിന്റെ വേഷത്തിലെത്തുമ്പോള്‍ സഹീര്‍ അലി എന്ന കഥാപാത്രത്തെയാണ് അനൂപ് മേനോന്‍ അവതരിപ്പിക്കുന്നത്.
ഒറ്റപ്പാലം, കൊച്ചി, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളാണ് ആമിയുടെ പ്രധാന ലൊക്കേഷനുകള്‍. മുംബൈ ജീവിതത്തിലും കൊല്‍ക്കത്ത ജീവിതത്തിലുമാണ് മാധവിക്കുട്ടിയുടെ ജീവിതത്തില്‍ പലതും നടന്നിട്ടുണ്ടായിരുന്നത്. കമല്‍ ഈ ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ഒരുപാട് നാളത്തെ ഗവേഷണങ്ങള്‍ക്കും കണ്ടെത്തലുകള്‍ക്കും ഒടുവിലാണ്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു.
Leave a Reply