Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:32 am

Menu

Published on July 1, 2013 at 12:33 pm

‘ഹാപ്പി ന്യൂ ഇയറി’ല്‍ നിന്നും പൃഥ്വിരാജിനെ ഒഴിവാക്കി ?

prithviraj-not-to-act-with-shahrukh-in-happy-new-year

ഹാപ്പി ന്യൂ ഇയര്‍ എന്ന് പേരിട്ടിരിക്കുന്ന ഈ ഫറാഖാന്‍ ചിത്രത്തില്‍ അഭിഷേക് ബച്ചനും ബോമന്‍ ഇറാനിക്കൊപ്പം
അഭിനയിക്കാന്‍ അവസരം ലഭിച്ചതിൻറെ ത്രില്ലിലായിരുന്നു പൃഥ്വിരാജ്.എന്നാല്‍ ചിത്രത്തില്‍ നിന്നും പൃഥ്വിരാജിനെ ഒഴിവാക്കിയതായാണ് ബി.ടൌണില്‍ നിന്നുള്ള പുതിയ റിപ്പോര്‍ട്ടുകള്‍ .പൃഥ്വിരാജിന്റെ വേഷം നസറുദ്ദീന്‍ ഷായുടെ മകന്‍ വിവാന്‍ ഷാ അവതരിപ്പിക്കുമെന്ന് അറിയുന്നു. പൃഥ്വിരാജിനെ ഒഴിവാക്കാനുള്ള കാരണം വ്യക്തമല്ല. അയ്യയിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച് ‘ഔറംഗസേബ്’ എന്ന രണ്ടാം ചിത്രത്തിലൂടെ ബി.ടൌണില്‍ തന്റെതായ ഒരിടം കണ്ടത്തിയ നടനാണ് മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ്. ആ ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കെയാണ് ഷാരൂഖിനൊപ്പം അഭിനയിക്കാന്‍ ഓഫര്‍ വന്നത്.ചിത്രത്തിൻറെ ഷൂട്ടിംഗ് എന്നാണ് ആരംഭിക്കുകയെന്ന് ചോദിച്ചപ്പോള്‍ അത് സംബന്ധിച്ച് ഒന്നും തനിയ്ക്ക് അറിയില്ലെന്നായിരുന്നു പൃഥ്വിയുടെ പ്രതികരണം.പൃഥ്വി ഇപ്പോള്‍ ലണ്ടനില്‍ അനില്‍ സി മേനോന്റെ ലണ്ടന്‍ ബ്രിഡ്ജ് എന്ന ചിത്രത്തില്‍ അഭിനയിച്ചു വരികയാണ്.വസന്തബാലന്‍ സംവിധാനം ചെയ്യുന്ന കാവിയ തലൈവന്‍ ആണ് പൃഥ്വിയുടെ അടുത്ത ചിത്രം.

Loading...

Leave a Reply

Your email address will not be published.

More News