Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പ്രതിഫലക്കാര്യത്തിൽ മലയാള സിനിമയിലെ സൂപ്പര്‍താരങ്ങളെ കടത്തിവെട്ടി മുന്നേറുകയാണ് നടൻ പൃഥ്വിരാജ് . ഇപ്പോള്‍ പ്രതിഫലമുയര്‍ത്തി പൃഥ്വിരാജ് രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ്.ഒന്നാം സ്ഥാനത്ത് മോഹന്‍ലാല്‍ തന്നെ.തുടര്‍ച്ചയായ സിനിമകളുടെ വിജയമാണ് പൃഥ്വിരാജിന് മലയാള സിനിമയില്‍ താരമൂല്യം വര്‍ധിപ്പിക്കുന്നത്. എന്നു നിന്റെ മൊയ്തീന്‍ സര്‍വ്വകാല റെക്കോഡിലെത്തി.അമര്‍ അക്ബര്‍ അന്തോണിയും വന്‍ വിജയമായി.ഇതോടെ പൃഥ്വി പ്രതിഫലം രണ്ടു കോടിയാക്കിയിരിക്കുകയാണ് .മോഹന്‍ലാല്‍ മാത്രമാണ് രണ്ടു കോടിക്ക് മുകളില്‍ പ്രതിഫലം വാങ്ങുന്നത് .പിന്നീല്‍ മമ്മൂട്ടിയും ദിലീപുമുണ്ട് .പ്രതിഫലക്കാര്യത്തില്‍ ചാനല്‍ റൈറ്റ്‌സും ഓവര്‍സീസ് റൈറ്റസുമൊക്കെ ഘടകമാകുമെങ്കിലും പ്രതിഫല മൂല്യം നോക്കുമ്പോള്‍ ഇപ്പോഴും ലാല്‍ തന്നെയാണ് മുമ്പില്‍. മുമ്പ് മായാമോഹിനിക്ക് ദിലീപ് 3.50 കോടി പ്രതിഫലം വാങ്ങിയതാണ് മലയാള സിനിമയിലെ ഏറ്റവും ഉയര്‍ന്ന താരപ്രതിഫലം .ഒരു കോടിക്ലബിലെത്തിയ മറ്റൊരു താരം നിവിന്‍ പോളിയാണ്.പ്രേമത്തിന് ശേഷം നിവിന്‍ ഒരു കോടിയാണ് പ്രതിഫലം വാങ്ങുന്നത്.
Leave a Reply