Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 25, 2026 8:32 am

Menu

Published on June 15, 2015 at 3:13 pm

നിവിന്‍ പോളിക്ക് പൃഥ്വിരാജിന്റെ ഉപദേശം…!

prithvirajs-big-advice-for-nivin-pauly

മലയാള സിനിമയിലെ ഇപ്പോൾ തിളങ്ങി നിൽക്കുന്ന lതാരം ആരാണെന്ന് ചോദിച്ചാൽ ഏവർക്കും പറയാൻ ഒറ്റ ഉത്തരമേ ഉണ്ടാകൂ.നിവിണ്‍ പോളി!നിവിന്റെ ഓരോ സിനിമയും ബോക്‌സ് ഓഫീസില്‍ തരംഗമാകുമ്പോള്‍ നിവിന്റെ അടുത്ത ചിത്രവും ഹിറ്റ് ആകുമെന്ന് പ്രേക്ഷകര്‍ വിചാരിക്കും.അത് ഒരു നടനെ സംബന്ധിച്ച് വലിയ സമ്മര്‍ദ്ദമുണ്ടാക്കുന്ന ഒന്നാണ്.എന്നാൽ ഇത്തരം സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ സഹായിച്ചത് പൃഥ്വിരാജിന്റെ ഉപദേശമാണെന്നാണ് നിവിൻ പറയുന്നത് .ഇക്കാര്യം നിവിന്‍ തന്നെയാണ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.
പൃഥ്വിരാ ജിന്റെ ഉപദേശം ഇതായിരുന്നു . ‘നിവിന്റെ സിനിമകളെല്ലാം ഹിറ്റാണ്. തുടര്‍ച്ചയായ ഹിറ്റുകള്‍ വരുമ്പോള്‍ നമുക്കു വിജയത്തിന്റെ ചില ചേരുവകള്‍ പിടികിട്ടും. അപ്പോള്‍ എല്ലാ സിനിമയിലും ആ ചേരുവകള്‍ ചേര്‍ക്കാന്‍ നോക്കും. ഇവിടെ പാട്ടു വേണം. ഇവിടെ പ്രണയം വേണം എന്നൊക്കെ തോന്നു. ഒടുവില്‍ എല്ലാം സിനിമകളും ഒരുപോലെയിരിക്കും. അങ്ങനെ ഒരിക്കലും ചെയ്യരുത്. നമുക്കിഷ്ടം തോന്നുന്ന സിനിമകള്‍ ചെയ്യുക. ചില സിനിമകള്‍ വിജയിക്കും. ചില സിനിമകള്‍ പരാജയപ്പെടും’. അതുവളരെ വിലപ്പെട്ട ഉപദേശമായിരുന്നു. മുമ്പ് സിനിമ ഇറങ്ങുന്ന ദിവസം എനിക്ക് ടെന്‍ഷനാണ്. ഒരു സിനിമ പരാജയപ്പെട്ടാല്‍ എങ്ങനെ ആളുകളെ അഭിമുഖീകരിക്കും എന്ന പേടി ഇപ്പോള്‍ അതൊന്നുമില്ല. നമ്മള്‍ നന്നായി ശ്രമിക്കുക എന്ന ചിന്തയായി.ശ്യാമപ്രസാദ് ചിത്രമായ ‘ഇവിടെ’യുടെ ചിത്രീകരണത്തിനിടെയായിരുന്നു പൃഥ്വിരാജിന്റെ ഉപദേശം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News