Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വിടര്‍ന്ന കണ്ണുകളും മനോഹരമായ പുഞ്ചിരിയുമായി മലയാളികളുടെ മനസ്സിലേക്ക് ചേക്കേറിയ നടിയാണ് പ്രിയാ രാമന്‍. നാട്ടിന്‍പുറത്തെ ശാലീനതയുള്ള നായികാ സങ്കല്‍പ്പങ്ങളെ തകര്‍ത്തെറിഞ്ഞായിരുന്നു പ്രിയാ രാമന്റെ മലയാളത്തിലുള്ള എന്‍ട്രി.
മമ്മൂട്ടി നായകനായ സൈന്യത്തിലൂടെയും സുരേഷ് ഗോപിയുടെ കാശ്മീരത്തിലൂടെയും യുവാക്കളുടെ ഹരമായി പ്രിയാ രാമന്‍ മാറി. മിക്ക സിനിമകളിലും കുറുമ്പിക്കാരയായി വേഷമിട്ട ആ ആരും അത്രപ്പെട്ടെന്ന് മറക്കുകയുമില്ല.
എന്നാല്‍ ഇത്രയും നാള്‍ സിനിമയില്‍ നിന്ന് വിട്ട് നിന്ന താരം എവിടെയാണെന്ന് പോലും ആരാധകര്‍ക്ക് അറിയില്ലായിരുന്നു. തന്റെ ഇത്രയും നാളത്തെ വിശേഷത്തെ കുറിച്ച് പ്രിയാ രാമന്‍ പറയുന്നതിങ്ങനെ; ജീവിതത്തില്‍ ബ്രേക്ക്ഡൗണ്‍ ആയതു പോലെ ഇരിക്കാന്‍ തനിക്കാവില്ലായിരുന്നു. തലയുയര്‍ത്തി നില്‍ക്കാനും മക്കളുടെ ഭാവി സുരക്ഷിതമാക്കാനും കഠിനമായി ജോലി ചെയ്യേണ്ടിവന്നു.
കുട്ടികള്‍ക്ക് സ്മാര്‍ട്ടായി ജീവിക്കാന്‍ വേണ്ടി പണം വേണം, അതിന് വേണ്ടി ഗ്രാനൈറ്റ് ബിസിനസ്സ് തുടങ്ങി. ബിസിനസ് ആകുമ്പോള്‍ കുട്ടികളോടൊപ്പം ചെലവഴിക്കാന്‍ സമയം കിട്ടുമെന്നും പ്രിയാ രാമന്‍ പറയുന്നു. മാത്രമല്ല സെലിബ്രിറ്റി എന്ന മേല്‍വിലാസം തനിക്ക് അനുഗ്രഹമായിരുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രിയാ രാമന്‍ ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.
പുതിയ അവസരം, ഓടി നടക്കാനുള്ള ഊര്‍ജം എല്ലാം സിനിമാതാരം എന്ന വിലാസം തനിക്ക് തന്നിട്ടുണ്ട്. സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുമ്പോഴും ആ ലോകം എന്നെ ഉയര്‍ത്തികൊണ്ടിരുന്നു. പുരുഷന്മാര്‍ അടക്കി വാഴുന്ന ലോകമാണ് ഗ്രാനൈറ്റ് ബിസിനസ്സ്, ചെറിയ രീതിയിലാണ് മുന്നോട്ട് പോകുന്നതെങ്കിലും യാത്രകളും മീറ്റിങ്ങുകളും ഉണ്ടാകും. പുരുഷന്മാര്‍ മാത്രം അടക്കി വാഴുന്ന മേഖലയിലേക്ക് ഒരു സ്ത്രീകടന്നു ചെല്ലുമ്പോഴുണ്ടായ പല പ്രശ്നങ്ങളും ഞാന്‍ നേരിട്ടിട്ടുണ്ടെന്നും പ്രിയാ രാമന്‍ കൂട്ടിച്ചേര്‍ത്തു.
1993-ല്‍ രജനികാന്തിന്റെ ‘വള്ളി’ എന്ന ചിത്രത്തിലൂടെയാണ് പ്രിയയുടെ സിനിമാ അരങ്ങേറ്റം. തമിഴിലും മലയാളത്തിലും വില്ലന്‍ വേഷത്തില്‍ തിളങ്ങിയ നടന്‍ രഞ്ജിത്തിനെയാണ് പ്രിയ വിവാഹം ചെയ്തത്. എന്നാല്‍ ഈ വിവാഹം അധികകാലം നീണ്ടില്ല. ഇരുവരും വിവാഹമോചിതരായിരുന്നു.
Leave a Reply