Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2025 11:05 pm

Menu

Published on January 28, 2015 at 4:39 pm

ലിസി തിരിച്ചു വരണമെന്നാണ് തൻറെ ആഗ്രഹം -പ്രിയദർശൻ

priyadarshan-lissy-divorce

അടുത്ത കാലത്തായി മാധ്യമങ്ങൾ ചർച്ചാവിഷയമാക്കിയ ഒരു വാർത്തയാണ് പ്രശസ്ത സംവിധായകന്‍ പ്രിയദര്‍ശനും നടിയും നിര്‍മ്മാതാവും അമ്മ കേരളാ സ്‌ൈട്രക്കേഴ്‌സ് ഉടമയുമായ ലിസിയും തമ്മിലുള്ള വിവാഹമോചനം. ഒരു വര്‍ഷം മുമ്പ് അങ്ങനെ ഒരു വാര്‍ത്ത ഉണ്ടായിരുന്നെങ്കിലും പിന്നീട് സുഹൃത്തുക്കള്‍ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചിരുന്നു. പിന്നീട് വീണ്ടും ഇവർ വിവാഹ മോചനത്തിനൊരുങ്ങുന്നു എന്ന വാർത്ത വന്നു. ലിസി ചെന്നൈ കുടുംബ കോടതിയില്‍ വിവാഹ മോചന ഹര്‍ജി ഫയല്‍ ചെയ്യുകയും ചെയ്തു. എന്നാൽ അടുത്തിടെ ഒരു മാഗസിനു നല്‍കിയ അഭിമുഖത്തിൽ ഇവർ തമ്മിലുള്ള ബന്ധത്തെ കുറിച്ച് പ്രിയദർശൻ മനസ്സ് തുറന്നു. എന്തായിരുന്നു ഞങ്ങള്‍ക്കിടയില്‍ സംഭവിച്ചതെന്നറിയില്ലെന്നും 24 വര്‍ഷം ഞാന്‍ ജീവിച്ചത് സ്വര്‍ഗത്തിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ തനിക്ക് ഒരു ഇന്‍സെക്യൂരിറ്റി ഫീല്‍ ചെയ്യുന്നുവെന്ന് മകൻ പറഞ്ഞപ്പോൾ കുടുംബം തിരിച്ചു കിട്ടിയിരുന്നെങ്കിലെന്ന് എനിക്ക് തോന്നി. ലിസി സിനിമയിൽ അഭിനയിക്കുന്നതിന് താൻ ഒരിക്കലും എതിർത്തിരുന്നില്ലെന്നും ,പിന്നെ 80 കോടിയുടെ സ്വത്തിനെ കുറിച്ച് പറയുന്നതൊക്കെ ഓരോരുത്തരുടെ ഭാവനയാണെന്നും പ്രിയദർശൻ അഭിമുഖത്തിൽ പറഞ്ഞു. 24 വര്‍ഷത്തെ ദാമ്പത്യത്തിനുശേഷമാണ് ഇവര്‍ പിരിയാന്‍ തീരുമാനിച്ചത്. 1990-ലാണ് ലിസിയും പ്രിയദര്‍ശനും വിവാഹിതരായത്. മക്കളായ കല്യാണിയും സിദ്ധാര്‍ഥനും വിദേശത്ത് പഠിക്കുകയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News