Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം : സംവിധായകൻ പ്രിയദർശൻ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജി വെച്ചു. മലയാളത്തിലും ബോളിവുഡിലുമായി സിനിമകളുടെ തിരക്കു കാരണം അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി മുഴുവന്‍സമയം ചിലവഴിക്കാന്‍ കഴിയാത്തതിനാലാണ് സ്ഥാനം ഒഴിയുന്നതെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു. കാലാവധി തീരാൻ ഒരു മാസം ബാക്കി നിൽക്കെയാണ് രാജി. സിനിമാവകുപ്പിൻറെ ചുമതലവഹിക്കുന്ന മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായുള്ള കൂടിക്കാഴ്ചയിലാണ് പ്രിയദർശൻ രാജി തീരുമാനം അറിയിച്ചത്. 2011 ജൂലൈ 14 നാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാനായി പ്രിയദർശനെ സര്‍ക്കാര്‍ നിയമിച്ചത്.അന്ന് മന്ത്രിയായിരുന്ന കെ.ബി ഗണേഷ്കുമാർ മുൻകൈയെടുത്തായിരുന്നു പ്രിയദർശനെ ചെയർമാൻ സ്ഥാനത്തെത്തിച്ചത്. അക്കാദമിയിലെ അന്തരീക്ഷം തൃപ്തികരമായിരുന്നില്ലെന്നും ചെയ്യാത്ത തെറ്റുകള്‍ക്ക് മാപ്പ് പറയേണ്ടിവന്നത് വിഷമമുണ്ടാക്കിയെന്നും പ്രിയദർശൻ മന്ത്രിയോട് പറഞ്ഞു.
Leave a Reply