Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 23, 2026 3:41 pm

Menu

Published on March 15, 2018 at 11:58 am

ഫോട്ടോ ദുരുപയോഗം ചെയ്ത നിർമ്മാതാവിനെതിരെ പ്രിയാമണി …!

priyamani-files-complaint-on-producer

ഹൈദരാബാദ്:  ഫോട്ടോ ദുരുപയോഗം ചെയ്‌തെന്ന് ആരോപിച്ച് നിർമ്മാതാവിനെതിരെ പരാതിയുമായി പ്രിയാമണി രംഗത്തെത്തി. ഷൂട്ടിംഗ് തുടങ്ങിയതിന് ശേഷം നടി പിന്‍മാറിയ ചിത്രത്തിനായി നിര്‍മാതാവ് പ്രിയാമണിയുടെ ചിത്രം ഉപയോഗിക്കുകയായിരുന്നു. അംഗുലിക എന്ന ചിത്രത്തില്‍ പ്രിയാമണി അഭിനയിച്ച് തുടങ്ങിയതായിരുന്നു. എന്നാൽ പിന്നീട് ചിത്രത്തിൽ നിന്നും നടി പിന്മാറി.അതിനുശേഷം മറ്റൊരു നടിയെ വെച്ച് ചിത്രം പൂർത്തിയാക്കി. അഞ്ച് വര്‍ഷം മുമ്പ് ആരംഭിച്ച ചിത്രീകരണം അടുത്തിടെയാണ് പൂര്‍ത്തിയാക്കാൻ സാധിച്ചത്.
–

–
താന്‍ ആ ചിത്രത്തിന്റെ ഭാഗമല്ലാതിരുന്നിട്ടും ചിത്രങ്ങള്‍ പ്രമോഷനായി ഉപയോഗിക്കുകയും ചിത്രത്തിൻറെ ടീസറില്‍ പോലും തൻറെ രംഗങ്ങളുണ്ടെന്നുമാണ് നടി പറയുന്നത്. മൂവി ആര്‍ട്ടിസ്റ്റ് അസോസിയേഷനിലാണ് പ്രിയാമണി പരാതി കൊടുത്തത്. തന്റെ പേരും പടവും ഉപയോഗിച്ച് പരസ്യം ചെയ്യുന്നത് തെറ്റാണെന്നും തനിക്ക് നഷ്ടപരിഹാരം വേണമെന്നും പ്രിയാമണി പറയുന്നു. നവാഗതനായ പ്രേം ആര്യനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം കരാർ ചെയ്ത സമയത്ത് അവർ പ്രിയാമണിയുടെ ചിത്രത്തിനൊപ്പം സിനിമയുടെ ലോഗോയും ഉപയോഗിച്ചിരുന്നു. പിന്നീട് പ്രിയ ഈ ചിത്രം വേണ്ടെന്നു വെച്ചു. എന്നാൽ ഇപ്പോഴും അതേ ടൈറ്റിൽ ലോഗോയാണ് ഉപയോഗിക്കുന്നതെന്നും ഇത് ശരിയല്ലെന്നും നടിയുടെ മാനേജർ പറഞ്ഞു.
–

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News