Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അടുത്തക്കാലത്തായി പ്രണയ ഗോസിപ്പ് വാർത്തകളിൽ എന്നും നിറഞ്ഞു നിന്നിരുന്ന താരമായിരുന്നു പ്രിയാമണി. എന്നാൽ ഇതു വരെ അതെല്ലാം നിഷേധിച്ചു കൊണ്ടിരുന്ന താരം ഇപ്പോൾ താൻ ഒരാളുമായി പ്രണയത്തിലാണെന്ന് തുറന്നു സമ്മതിച്ചിരിക്കുകയാണ്.താന്‍ ഒരാളുമായി പ്രണയത്തിലാണെന്നും എന്നാല്‍ ആരാണ് അയാളെന്ന് ഇപ്പോള്‍ വ്യക്തമാക്കില്ലെന്നുമാണ് താരം പറയുന്നത്. സമയമാകുന്വോള്‍ എല്ലാം എല്ലാവരേയും അറിയിക്കാമെന്നും പ്രിയ. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഒരു ഡാന്‍സ് റിയാലിറ്റി ഷോയുടെ ജഡ്ജായ പ്രിയ അതിലെ അവതാരകാനായ ഗോവിന്ദ് പത്മസൂര്യയുമായി പ്രണയത്തിലാണെന്ന് ഗോസിപ്പുണ്ടായിരുന്നു. എന്നാല്‍ താന്‍ ഗോവിന്ദുമായി പ്രണയത്തിലല്ലെന്നും നല്ല സുഹൃത്തു മാത്രമാണെന്നും അഭിമുഖത്തില്‍ . പ്രിയാമണി വ്യക്തമാക്കി.
Leave a Reply