Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഗോസിപ്പുകള്‍ക്ക് വിരാമമിട്ട് പ്രിയാമണി തന്റെ കാമുകനെക്കുറിച്ച് വെളിപ്പെടുത്തുന്നു.ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലാണ് പ്രിയാമണി, നാല് വർഷമായുള്ള തന്റെ പ്രണയ രഹസ്യം വെളിപ്പെടുത്തിയത്. മുസ്തഫ രാജ് എന്നാണ് കാമുകന്റെ പേര്. മുസ്തഫ ഇവന്റ് മാനേജ്‌മെന്റ് ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുകയാണ്.സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ അംബാസഡറായ പ്രിയാമണി സി.സി.എല്ലിനിടെയാണ് മുസ്തഫയുമായി അടുത്തത്. നേരത്തെയും മുസ്തഫയെ കണ്ടിട്ടുണ്ടെങ്കിലും പരിചയപ്പെട്ടതും കൂടുതല്‍ അടുത്തതും സി.സി.എല്‍ വേദിയില്‍ വച്ചാണ്. പ്രിയാമണി തന്നെയാണ് ആദ്യം പ്രണയം തുറന്നു പറഞ്ഞത്. ഐ ലൈക്ക് യു എന്നായിരുന്നു ആദ്യ പ്രണയ സന്ദേശം. താന്‍ സീരിയസായി തന്നെയാണ് പ്രണയം പറഞ്ഞതെന്ന് മുസ്തഫ വൈകിയാണ് മനസിലാക്കിയതെന്നും പ്രിയാമണി പറഞ്ഞു.ഇപ്പോള്‍ നാല് വര്‍ഷമായി കടുത്ത പ്രണയത്തിലാണ്. വിവാഹത്തിന് ഇരു വീട്ടുകാരും സമ്മതിച്ചു. വിവാഹം ഉടനുണ്ടാകുമെന്നും പ്രിയാമണി കൂട്ടിച്ചേര്‍ത്തു. പ്രിയയ്‌ക്കൊപ്പം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത മുസ്തഫ ഡി ഫോര്‍ ഡാന്‍സിന്റെ ഗ്രാന്റ് ഫിനാലെ വേദിയില്‍ എത്തുമെന്നും പ്രിയാമണി പറഞ്ഞു.
Leave a Reply