Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മോഹൻലാലിൻറെ പ്രിയദർശൻ ചിത്രം ‘ഗീതാഞ്ജലി’ ജൂലൈ 2 ന് തിരുവനന്തപുരത്ത് തുടങ്ങും. 55 ദിവസത്തെ ഷൂട്ടിങ്ങ് ആണ് പ്ലാൻ ചെയ്തിരിക്കുന്നത്. പൂർണ്ണമായും തിരുവനന്തപുരത്തായിരിക്കും ചിത്രീകരണം നടക്കുക. ‘ഗീതാഞ്ജലി’യിൽ മോഹൻലാൽ ഡോ.സണ്ണി ജോസഫ് ആയി തിരിച്ചു വരുന്നു എന്നതാണ് ഇതിൻറെ പ്രത്യേകത. മോഹൻലാലിൻറെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് മണിച്ചിത്രത്താഴിലെ ഡോ.സണ്ണി ജോസഫ്.സണ്ണിയായുള്ള മോഹൻലാലിൻറെ തിരിച്ചു വരവിനെ ആരാധകർ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. ‘മണിച്ചിത്രത്താഴി’ലെ ഇന്നസെന്റ് അവതരിപ്പിച്ച ഉണ്ണിത്താൻ എന്ന കഥാപാത്രവും ഗണേഷ്കുമാർ അവതരിപ്പിച്ച ദാസപ്പൻകുട്ടി എന്ന കഥാപാത്രവും ഈ ചിത്രത്തിൽ എത്തുന്നുണ്ടെന്ന് അറിയുന്നു.ഇത് ‘മണിച്ചിത്രത്താഴി’ന്റെ ഒരു തുടർച്ച ആയിരിക്കില്ല എന്ന് പ്രിയദർശൻ പറഞ്ഞു. നായികയുടെ കാര്യത്തിൽ ഇതുവരെ തീരുമാനം ആയിട്ടില്ല. എന്നാൽ മണിച്ചിത്രത്താഴിൽ ഗംഗയും നാഗവല്ലിയായും തകർത്തഭിനയിച്ച ശോഭന ഈ ചിത്രത്തിൽ അഥിതി വേഷത്തിൽ എത്തും എന്നൊരു വാർത്തയും ഉണ്ട്.ലാൽഗുടി ഇളയരാജയാണ് ഈ ചിത്രത്തിൻറെ കലാസംവിധായകൻ. സംഗീതം വിദ്യാസാഗർ. ക്യാമറ തിരു. സെവൻ ആർട്സ്ന്റെ ബാനറിൽ ജി പി വിജയകുമാറാണ് ഗീതാഞ്ജലി നിർമ്മിക്കുന്നത്
Leave a Reply