Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:42 am

Menu

Published on November 4, 2013 at 12:29 pm

കല്ല്യാണം കഴിക്കാന്‍ പറ്റിയ ആളെ ഇതുവരെ കണ്ടില്ലെന്ന് പ്രിയങ്കാചോപ്ര

priyanka-chopra-says-she-has-not-found-with-whom-she-would-like-to-get-married

മുൻലോകസുന്ദരിയും നമ്പര്‍ വണ്ണുമായ പ്രിയങ്കാചോപ്ര ബോളിവുഡിലെ വളരെ വ്യത്യസ്തമാണെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.എന്നാല്‍ വിവാഹത്തിന്റെ കാര്യത്തില്‍ താരത്തിന്റെ നിലപാട്‌ ഒട്ടും വ്യത്യസ്‌തമല്ല താനും.കഴിഞ്ഞ ദിവസം ഇളയ സഹോദരന്റെ വിവാഹ നിശ്ചയവും കഴിഞ്ഞു. അപ്പോഴാണ് ഈ ചോദ്യം.പ്രിയങ്കയ്ക്ക് എന്ന്? ആരാധകരും മാധ്യമങ്ങളും ചോദ്യങ്ങളുമായി പോകുന്നതിനു മുമ്പെ പ്രിയങ്ക പറഞ്ഞു. നിങ്ങള്‍ ചോദിക്കാന്‍ പോകുന്നത് എന്റെ വിവാഹക്കാര്യമാണെന്ന് എനിക്കറിയാം.എന്നാല്‍
അതിന് ഇനിയും കാത്തിരിക്കണം.എന്റെ അഭിരുചിക്ക് പറ്റിയ ഒരു ചെറുക്കനെ ഇതുവരെ കണ്ടത്തിയിട്ടില്ല.ഉടന്‍ വിവാഹിതയാകണമെന്ന് വീട്ടുകാരില്‍ നിന്ന് സമ്മര്‍ദ്ദവുമില്ല.പ്രിയങ്ക വ്യക്തമാക്കി.മൂന്ന് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് പ്രിയങ്കയുടെ സഹാദരന്‍ സിദ്ധാര്‍ത്ഥ ചോപ്ര കാമുകി കനിക മാതുറിനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. എല്ലാം സഹോദരന്റെ തീരുമാനമായിരുന്നെന്നും തങ്ങള്‍ പിന്തുണയ്ക്കുക മാത്രമാണ് ചെയ്തതെന്നും പ്രിയങ്ക പറഞ്ഞു. പ്രിയങ്കയ്ക്ക് മുന്നെ പലരും ഇത്തരത്തിലുള്ള പ്രസ്തവനകള്‍ നടത്തിയിരുന്നു.അവരൊക്കെ പിന്നെ തനിക്കു അത്രയ്ക്കു ചേരാത്ത ഒരു ഭര്‍ത്താവ് ഉദ്യോഗസ്ഥനെ കണ്ടെത്തിയെന്നതാണ് ചരിത്രം.പ്രിയങ്കയും ആവഴിക്കുപോകുമോയെന്നു കാലം തെളിയിക്കും.

Loading...

Leave a Reply

Your email address will not be published.

More News