Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഒരു മിനിറ്റിന് ഒരു കോടി പ്രതിഫലം. മൊത്തം അഞ്ചു മിനിറ്റ് നീളമുള്ള ഒരു ഡാൻസ് പെർഫോമൻസ്. അഞ്ചു മിനിറ്റിന് അഞ്ചു കോടി. അതാണ് പ്രിയങ്ക ചോപ്ര പ്രതിഫലമായി വാങ്ങിയിരിക്കുന്നത്. ഒരു ബോളിവുഡ് ഗാനത്തിനൊത്താണ് പ്രിയങ്ക ചോപ്ര ഈ പരിപാടി അവതരിപ്പിക്കാൻ പോകുന്നത്. രണ്ടു വർഷത്തിന് ശേഷമാണ് ബോളിവുഡ് താരസുന്ദരി ഡാൻസുമായി വേദിയിൽ എത്തുന്നത്.
പ്രിയങ്കയുടെ നൃത്തത്തിനു നിരവധി ആരാധകരുള്ളതിനാൽ അധികം വിലപേശലിനു നിൽക്കാതെ തന്നെയായിരുന്നു ഈ തുകയ്ക്ക് സംഘാടകര്‍ സമ്മതിച്ചത്. ഏറെ വിലപേശലുകൾ നടത്തിയാൽ താരത്തെ ഒരു പക്ഷെ നഷ്ടമാകുമെന്ന പ്രശ്നവും കാരണം കൂടുതൽ വിലപേശലുകൾക്ക് സംഘാടകര്‍ ശ്രമിക്കുകയും ചെയ്തില്ല. മുൻ ലോക സുന്ദരി കൂടിയായ പ്രിയങ്ക ബോളിവുഡിൽ നിന്നും ഹോളിവുഡിൽ എത്തിയതും തുടർന്ന് ഇംഗ്ലീഷ് കുറ്റാന്വേഷണ ടിവി സീരിയലിലൂടെ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തതോടെയാണ് താരത്തിന്റെ ഡിമാൻഡ് ഒന്നുകൂടെ കൂടിയത്.
Leave a Reply