Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 7, 2025 3:14 pm

Menu

Published on February 17, 2014 at 2:09 pm

തന്റെ ജീവന് ഭീഷണി ഉണ്ടെന്ന് ടി.പി ചന്ദ്രശേഖരന് അറിയാമായിരുന്നെന്ന് തെളിയിക്കുന്ന വീഡിയോ പുറത്തു വന്നു

probe-team-receives-tp-speech-video-admitting-life-threat

കോഴിക്കോട് :തന്റെ ജീവന് ഭീഷണിയുള്ളതായി കൊല്ലപ്പെടുന്നതിന് മുന്‍പ് തന്നെ ടി.പി ചന്ദ്രശേഖരന് അറിയാമായിരുന്നെന്ന് തെളിയിക്കുന്ന വീഡിയോ പുറത്ത് വന്നു.ചന്ദ്രശേഖരൻ വധത്തിന് പിന്നിലെ ഗൂഡാലോചനയെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേകസംഘത്തിന് (എസ്.ഐ.ടി.)ആര്‍എംപി പ്രവര്‍ത്തകരാണ് കേസിലെ പ്രധാന തെളിവായ ഈ വീഡിയോ കൈമാറിയത്.ഈ വീഡിയോയിലെ പ്രസംഗത്തിൽ തന്നെ കൊലപ്പെടുത്താനായി മൂന്നു ജയരാജന്മാരെയാണ് സിപിഎം ഇറക്കിയിരിക്കുന്നതെന്ന് ടി.പി പറയുന്നുണ്ട്. തനിക്ക് നേരെ വധഭീഷണിയുള്ളതായും ആര്‍എംപിയുമായി മുന്നോട്ട് പോകരുതെന്ന് ചിലർ ഭീഷണി മുഴക്കിയിട്ടുണ്ടെന്നും അദ്ദേഹം ഈ വീഡിയോയിൽ പറയുന്നുണ്ട്. മരിക്കുകയാണെങ്കിൽ പ്രസ്ഥാനത്തിന് വേണ്ടി മരിക്കുന്നതിൽ അഭിമാനമുണ്ടെന്നും ടി.പി.ഈ പ്രസംഗത്തിൽ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News