Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സിനിമാ ചിത്രീകരണത്തിനിടെ പണം നല്‍കാതെ നിര്‍മ്മാതാവ് മുങ്ങി.മമ്മൂട്ടിയുടെ സഹോദരനായ ഇബ്രാഹീംകുട്ടിയുടെ മകന്‍ മഖ്ബൂല്‍ സല്‍മാന്‍ നായകനായ ലോങ്ങ് സൈറ്റ് എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവായ ഷൈസ് ഈപ്പനാണ് ലൊക്കേഷനില്‍ നിന്നും മുങ്ങിയത് . കഴിഞ്ഞ മാസം 29 നാണ് തൊടുപുഴ തൊമ്മന്‍ കുത്ത്, മുട്ടം എന്നിവടങ്ങളില്‍ ചിത്രീകരണം ആരംഭിച്ചത്. എന്നാല്‍ കഴിഞ്ഞ 15 ദിവസമായി നിര്‍മ്മാതാവ് പണം നല്‍കാറില്ലെന്ന് സാങ്കേതിക പ്രവര്‍ത്തകര്‍ പറയുന്നു. പണം കൊടുക്കാത്തതിനാല്‍ ഇവര്‍ താമസിച്ചിരുന്ന ഹോട്ടലുകാര്‍ റൂം പൂട്ടി.ഇപ്പോൾ നിർമാതാവിനെക്കുറിച്ച് യാതൊരു വിവരവും ഇല്ല.നിർമാതാവിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്.ഇതിനെ തുടർന്ന് സംവിധായകന്‍, ചീഫ് ക്യാമറാമാന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ തുടങ്ങിയവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു . ചിത്രീകരണം പൂര്‍ത്തിയാകാന്‍ ഒരാഴ്ച കൂടി ബാക്കി നില്‍ക്കേയാണ് നിര്‍മ്മാതാവ് മുങ്ങിയത്. അതുകൊണ്ട് സംവിധായകനും നായകനും പെരുവഴിയില്‍ ആയെന്നു പറയാം.പടം പകുതിയാകുമ്പോള്‍ നിര്‍മ്മാതാവിന്‍റെ കൈയിലെ കാശ് തീരുന്നതാണ് ഈ പ്രശ്നങ്ങൾക്കെല്ലാം കാരണം. പിന്നെ സിനിമയെ കുറിച്ച് ഒരു വിവരവും ഇല്ലാത്തവർ ഭാഗ്യ പരീക്ഷനത്തിനായി ഈ രംഗത്തെത്തുന്നു എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. അതുകൊണ്ട് കഷ്ട്ടത്തിലാകുന്നത് പാവം നടന്മാരാണ്.
Leave a Reply