Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: എഴുത്തുകാരിയും അധ്യാപികയുമായ പ്രൊഫസർ ബി.ഹൃദയകുമാരി (84) അന്തരിച്ചു. തിരുവനന്തപുരത്ത് ഉള്ളൂരിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിരിക്കെ ഇന്ന് രാവിലെ 7.15 ഓടെയായിരുന്നു അന്ത്യം. സ്വാതന്ത്ര്യസമരസേനാനിയും കവിയുമായ ബോധേശ്വരന്റെയും വി.കെ കാര്‍ത്ത്യാനിയമ്മയുടെയും മകളും കവയിത്രിയും സാമൂഹിക പ്രവര്‍ത്തകയുമായ സുഗതകുമാരിയുടെ സഹോദരിയുമാണ് ഹൃദയകുമാരി. പ്രഭാഷക, നിരൂപക എന്നീ നിലകളിലെല്ലാം പ്രശസ്തയായിരുന്നു ഹൃദയകുമാരി ടീച്ചര്‍. ‘നന്ദിപൂര്‍വം’ എന്ന പേരില്‍ ആത്മകഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശങ്കരനാരായണന്‍തമ്പി അവാര്‍ഡ്, പ്രൊ. ഗുപ്തന്നായര് സ്മാരക അവാര്‍ഡ്, ദിശ ഗ്ലോബല്‍ ഗ്രീന്‍ അവാര്‍ഡ് തുടങ്ങിയ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ലേഖനസമാഹാരമായ ‘കാല്പനികത’യ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
Leave a Reply