Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ : ബോളിവുഡിലെ ആക്ഷന്‍ ഹീറോ അക്ഷയ് കുമാറിന് കളി കാര്യമായ നിമിഷങ്ങളാണിപ്പോൾ.ഒരു ബട്ടബട്ടണ്‍ കാരണം ഇത്രയും കുഴപ്പങ്ങൾ ഉണ്ടാകുമെന്ന് ഈ ബോളിവുഡ് താരം ചിന്തിച്ചിട്ടുണ്ടാകില്ല.പൊതുവേദില്‍വെച്ച് ഭാര്യയെ കൊണ്ട് ജീന്‍സിന്റെ ബട്ടണ്‍ അഴിപ്പിച്ച ബോളിവുഡ് താരം അക്ഷയ് കുമാറിന് തടവുശിക്ഷ ലഭിക്കുമെന്നാണ് സൂചന.2009 ല്‍ നടന്ന ലാക്‌മെ ഫാഷന്‍ വീക്കിലെ സ്‌റ്റേജില്‍ നിന്നും ഇറങ്ങി വന്ന അക്ഷയ് കുമാര്‍ ജീന്‍സിന്റെ ബട്ടണ്‍ ഭാര്യ ട്വിന്‍ങ്കിള്‍ ഖന്നയെ കൊണ്ട് അഴിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ താരത്തിന്റെ ഭാര്യയും ബോളിവുഡ് നടിയുമായ ട്വിങ്കിള്‍ ഖന്നയ്‌ക്കെതിരായും കേസെടുക്കാന്‍ മുംബൈ പോലീസിന് ആഹ്വാനം ലഭിച്ചിട്ടുണ്ട്.2009 മാര്‍ച്ച് 30 ന് നല്‍കിയ പരാതിയിന്‍മേലാണ് മുംബൈ പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്.താരത്തെ പ്രോസിക്യൂട്ട് ചെയ്യാന്‍ ബോംബെ ഹൈക്കോടതി ഉത്തരവിട്ടു.
Leave a Reply