Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി: ദലിത് സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദിൽ പരക്കെ അക്രമം. രാജസ്ഥാനിലെ ബാർമേറിൽ കാറുകളും കെട്ടിടങ്ങളും പ്രതിഷേധക്കാർ തീയിടുകയും തകർക്കുകയും ചെയ്തു. ഒഡിഷയിലെ സാംബൽപുരിൽ സമരക്കാർ ട്രെയിൻ സർവീസ് തടഞ്ഞു. പട്ടിക വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാനുള്ള നിയമപ്രകാരം ഉടനെ കേസെടുത്ത് അറസ്റ്റ് ചെയ്യുന്നതു തടഞ്ഞുള്ള സുപ്രീംകോടതി വിധിക്കെതിരെയാണ് ബന്ദ് ആഹ്വാനം ചെയ്തിരിക്കുന്നത്.
ബിഹാറിൽ ട്രെയിൻ തടഞ്ഞതിനെ തുടർന്ന് പട്ന, ഗയ, ജെഹ്നാബാദ്, ഭഗൽപുർ, അറ, ഡർഭൻഗ, അരാറിയ, നളന്ദ, ഹജിപുർ റെയിൽവേ സ്റ്റേഷനുകളിൽ യാത്രക്കാർ കുടുങ്ങി. പഞ്ചാബിൽ മുൻകരുതലിന്റെ ഭാഗമായി സർക്കാർ പൊതുഗതാഗതം റദ്ദാക്കിയിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടിരിക്കുകയാണ്. സർക്കാരിന്റെ അഭ്യർഥനയെ തുടർന്ന് പഞ്ചാബിൽ 10, 12 ക്ലാസുകളിലെ സിബിഎസ്ഇ പരീക്ഷകൾ മാറ്റി യതായും അറിയിച്ചു. പഞ്ചാബിലെ കപുർത്തലയിലെ സുഭാൻപുറിൽ പ്രതിഷേധക്കാർ ജലന്തർ–അമൃത്സർ ദേശീയപാതയും ഹോഷിയാപുറിൽ പാണ്ഡ്യ ബൈപ്പാസും ഉപരോധിച്ചു.സംഘർഷസാധ്യതാ മേഖലകളിൽ സൈന്യത്തെയും പൊലീസിനെയും വിന്യസിച്ചു.
Leave a Reply