Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 10:50 am

Menu

Published on December 5, 2014 at 11:37 am

യൂ ട്യൂബിന്റെ കണക്ക് തെറ്റിച്ച് ‘ഗന്നം സ്‌റ്റൈല്‍’

psy-gangnam-style-breaks-youtube-view-counter

ന്യൂയോർക്ക്:ലോകത്തെ ഇളക്കിമറിച്ച ദക്ഷിണ കൊറിയൻ പോപ്പ് സ്റ്റാർ സൈയുടെ മ്യൂസിക് വീഡിയോ  ‘ഗന്നം സ്‌റ്റൈല്‍’ യൂ ട്യൂബില്‍ കണ്ടവരുടെ കണക്ക് യൂ ട്യൂബിന്റെ കണക്കൂകൂട്ടലുകള്‍ തെറ്റിച്ചു.  യൂ ട്യൂബില്‍ ഏറ്റവുമധികം ആളുകള്‍ കണ്ട വിഡീയോ എന്നതിലുപരി യൂ ട്യൂബിന്റെ കൗണ്ടിംഗ് സംവിധാനം വരെ തകര്‍ത്ത് കഴിഞ്ഞിരിക്കുകയാണ്. യൂട്യുബിന്റെ ‘വ്യൂ കൗണ്ടർ’ പരിധിയായ 2,147,483,647 ഉം കഴിഞ്ഞാണ് മുന്നേറുന്നത്. ഇതേതുടർന്ന് യൂട്യൂബ് അധികൃതർ വ്യൂ കൗണ്ടർ പരിധി 32 ബിറ്റിൽ നിന്ന് 64 ബിറ്റായി ഉയർത്തി. ഒരിക്കലും ഒരു വീഡിയോയ്ക്ക് ഇത്രയും അധികം കാഴ്ചക്കാർ ഉണ്ടാകുമെന്ന് വിചാരിച്ചില്ലെന്നും സൈ അത് തിരുത്തിക്കുറിച്ചെന്നുമാണ് യൂട്യൂബ് വക്താവ് ഗൂഗിൾ പ്ലസിൽ കുറിച്ചത്. 2012 ലാണ് കൊറിയന്‍ ഹാസ്യതാരവും പോപ് താരവുമായ പാര്‍ക്ക് ജേ സാങ് എന്ന സൈ ഗന്നം സ്റ്റൈല്‍ പുറത്തിറക്കിയത്. കഴിഞ്ഞ ജൂലൈയിലാണ് ഗാനം യൂ ട്യൂബില്‍ അപ് ലോഡ് ചെയ്തത്.  ദക്ഷിണ കോറിയന്‍ തലസ്ഥാനമായ സോളിലെ സമ്പന്നരുടെ ഉപഭോഗ സംസ്‌ക്കാരത്തെ കളിയാക്കികൊണ്ടാണ് ഗാനം പുറത്തിറങ്ങിയത്.

psy-YOU-TUBE

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News