Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കുഞ്ചാക്കോ ബോബനെ നായകനാക്കി ലാല്‍ ജോസ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ “പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും”. ഇതിലെ മികച്ച ഒരു ഗാനം നജീം ആലപിച്ചിരിക്കുന്നു.സംഗീത റിയാലിറ്റി ഷോയുടെ താരപ്പൊലിമയില്‍ നിന്നും ചലച്ചിത്ര പിന്നണി ഗാന രംഗത്തെ സജീവ സാന്നിധ്യമായി മാറിയ യുവ ഗായകനാണ് നജീം അര്‍ഷാദ്.പ്രണയ ഗാനങ്ങള്‍ പാടാന്‍ അനുയോജ്യമായ ശബ്‌ദത്തിന് ഉടമയായാണ് നജീമിനെ ചലച്ചിത്ര ലോകം ഇന്ന് നോക്കി കാണുന്നത് .അറുപതോളം ചിത്രങ്ങളില്‍ നജീമിന്റെ ശബ്‌ദങ്ങളില്‍ ഗാനങ്ങള്‍ പിറന്നു. ഇപ്പോള്‍ മലയാളി ഗാനാസ്വാദകര്‍ക്ക് പരിചിതമായ ഒരു ശബ്‌ദമായി മാറിയിരിക്കുകയാണ് നജീമിന്റെത് .ഈ സിനിമയിൽ വയലാര്‍ ശരത് ചന്ദ്രവര്‍മ്മയുടെ വരികള്‍ക്ക് ഈണമൊരുക്കുന്നത് വിദ്യാസാഗര്‍ ആണ്.’ചാന്തുപൊട്ട്’ എന്ന ചിത്രത്തിന് ശേഷം വയലാര്‍ ശരത്തും വിദ്യാസാഗറും ഒന്നിക്കുന്ന ചിത്രത്തിലെ ഒരു മികച്ച ഗാനം ആലപിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് നജീം.
Leave a Reply