Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 25, 2026 10:19 am

Menu

Published on February 20, 2017 at 10:03 am

നടിയെ തട്ടിക്കൊണ്ടുപോയ സംഭവം; പള്‍സര്‍ സുനിക്കായി അന്വേഷണം ഊര്‍ജിതം

pulsar-suni-actress-kidnapping-kerala-police

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി രണ്ടു ദിവസം പിന്നിടുമ്പോള്‍ സംഭവത്തിലെ പ്രധാന പ്രതി പെരുമ്പാവൂര്‍ കോടനാട് സ്വദേശി സുനില്‍കുമാറെന്ന പള്‍സര്‍ സുനിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം.

ഇയാള്‍ കേരളം വിട്ടുപോയിട്ടില്ലെന്ന നിഗമനത്തിലാണ് ഇപ്പോഴും അന്വേഷണം മുന്നോട്ടു പോകുന്നത്. സംഭവത്തിന്  ശേഷം പ്രതികള്‍ രണ്ടു സംഘങ്ങളായി രക്ഷപ്പെട്ടെന്നാണ് പൊലീസ് നിഗമനം. ഇനി പിടികൂടാനുള്ള പള്‍സര്‍ സുനിയും, വിജീഷും മണികണ്ഠനും ഉള്‍പ്പെട്ട സംഘത്തിനായുള്ള തിരച്ചിലിലാണ് അന്വേഷണ സംഘം. പ്രതികള്‍ക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

ഇതിനിടെ കേസില്‍ ഒരാളെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. അമ്പലപ്പുഴ കക്കായം സ്വദേശി അന്‍വറിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ ആലുവയിലെത്തിച്ചു ചോദ്യം ചെയ്തുവരികയാണ്. അതേസമയം, സുനിയെ ഒളിവില്‍ പോകാന്‍ സഹായിച്ചതിന്റെ പേരില്‍ കസ്റ്റഡിയിലായ മറ്റ് ആറു പേര്‍ കൂടി കേസില്‍ പ്രതികളാകും.

നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ പള്‍സര്‍ സുനിയുടെ പങ്ക് അറിഞ്ഞ നിമിഷം മുതല്‍ പൊലീസ് ഇയാള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചിരുന്നു. സംഭവം പുറത്തറിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ സുനി എറണാകുളം പനമ്പിളളി നഗര്‍ പരിസരത്തുണ്ടായിരുന്നെന്നാണ് മൊബൈല്‍ ഫോണ്‍ വിവരങ്ങളില്‍നിന്നു പൊലീസിനു ലഭിച്ച വിവരം.

കേസിലെ മറ്റു രണ്ടു പ്രതികളായ വിജേഷ്, മണികണ്ഠന്‍ എന്നിവര്‍ക്കൊപ്പം ഒരു വാഹനത്തിലാണ് സുനി രക്ഷപ്പെട്ടതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊച്ചി സ്വദേശി നെല്‍സണ്‍ എന്നയാള്‍ സംഘടിപ്പിച്ചുകൊടുത്ത ഓട്ടോറിക്ഷയിലാണ് ഇവര്‍ രക്ഷപ്പെട്ടത്. അമ്പലപ്പുഴ കാക്കാഴത്തെത്തിയ ഈ സംഘം. കാക്കാഴം സ്വദേശിയായ യുവാവില്‍നിന്ന് 10,000 രൂപ വാങ്ങിയതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

സംഭവത്തില്‍ മൂന്നുപേര്‍ മുമ്പ് പിടിയിലായിരുന്നു. ഒട്ടേറെ കേസുകളില്‍ പ്രതിയായ വടിവാള്‍ സലീം, കണ്ണൂര്‍ സ്വദേശി പ്രദീപ് എന്നിവരെയാണ് ആലുവ എസ്.പി. എ.വി. ജോര്‍ജിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം കോയമ്പത്തൂരില്‍നിന്നാണ് പിടികൂടിയത്.

സംഭവസമയം നടിയുടെ വാഹനം ഓടിച്ചിരുന്ന മാര്‍ട്ടിന്‍ ആന്റണി എന്നയാളെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ അങ്കമാലി മജിസ്‌ട്രേറ്റിനുമുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വെള്ളിയാഴ്ച രാത്രി ഒമ്പതുമണിയോടെ അങ്കമാലി അത്താണിക്കുസമീപത്തുനിന്നാണ് നടിയെ തട്ടിക്കൊണ്ടുപോയത്. തൃശൂരില്‍നിന്ന് എറണാകുളത്തേക്ക് വരികയായിരുന്നു നടി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News