Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 5:41 pm

Menu

Published on June 13, 2013 at 5:34 am

പുന്നമട കായലില്‍ വള്ളംമറിഞ്ഞ് കാണാതായ നവവരന്റെയും മൃതദേഹം കിട്ടി

punnamadakayal-accident-died-one-couple

ആലപ്പുഴ: പുന്നമട കായലില്‍ വള്ളംമറിഞ്ഞ് കാണാതായ ഉത്തരേന്ത്യന്‍ ദമ്പതികളില്‍ ഭര്‍ത്താവിന്റെയും മൃതദേഹം കണ്ടെത്തി. ആന്ധ്രപ്രദേശ് വിശാഖപട്ടണം വിശാലലക്ഷ്മി നഗറില്‍ സെക്ടര്‍ രണ്ട് (ഡോര്‍ നമ്പര്‍ ഒമ്പത്) മിസാല അഫ്‌സ റാവുവിന്റെ മകന്‍ വെങ്കിടേഷ് കൃഷ്ണ സാഗറിന്റെ മൃതദേഹമാണ് ഇന്നലെ രാവിലെ 8.30ഓടെ മത്സ്യത്തൊഴിലാളികള്‍ കണ്ടെടുത്തത്. ഇദ്ദേഹത്തിന്റെ ഭാര്യ ഹൈമവതി നാഗമണിയുടെ മൃതദേഹം കഴിഞ്ഞ ദിവസം തന്നെ കണ്ടെടുത്തിരുന്നു. മൃതദേഹങ്ങള്‍ ബന്ധുക്കളെത്തി നാട്ടിലേയ്ക്ക് കൊണ്ടുപോയി.

കഴിഞ്ഞദിവസം വൈകിട്ട് മൂന്നോടെ പുന്നമട ഫിനിഷിങ് പോയിന്റിന് കിഴക്ക് നടുക്കായലിലാണ് അപകടം സംഭവിച്ചത്. ശക്തമായ കാറ്റില്‍ വള്ളം മറിയുകയായിരുന്നു. കഴിഞ്ഞ മെയ് 31നായിരുന്നു സാഗറിന്റെയും നാഗമണിയുടെയും വിവാഹം. അമേരിക്കയില്‍ എഞ്ചിനിയറായ സാഗര്‍ മധുവിധു ആഘോഷിക്കാനാണ് കേരളത്തിലെത്തിയത്.സംഭവവുമായി ബന്ധപ്പെട്ട് ശിക്കാരവളളത്തിലെ ജീവനക്കാരന്‍ സാജന്‍, ഉടമ ലാലപ്പന്‍ എന്നിവര്‍ക്കെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.

Loading...

Leave a Reply

Your email address will not be published.

More News