Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 9:16 am

Menu

Published on January 15, 2018 at 12:28 pm

കാമ്പസും സാമൂഹിക പ്രതിബദ്ധതയും പിന്നെ ക്ളീഷേകളും; ക്വീൻ റിവ്യൂ

queen-malayalam-movie-review

ക്യമ്പസ്സിന്റെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് ഒരു സാമൂഹിക പ്രശ്‌നം തുറന്നുകാട്ടുകയാണ് ക്വീന്‍. ഒറ്റയ്ക്ക് നില്‍ക്കുന്ന ഒരു പെണ്‍ക്കുട്ടി ഒരാണിന്റെ അവസരം അല്ല.. മറിച്ച് അവന്റെ ഉത്തരവാദിത്ത്വം ആണ് എന്ന പ്രമേയത്തെ ചിത്രം കൈകാര്യം ചെയ്യുന്നു.

ആദ്യ പകുതിയില്‍ ക്യാമ്പസ്സിന്റെ എരിവും പുളിയും നര്‍മ്മവും ആഘോഷങ്ങളും നിറഞ്ഞ ചിത്രം രണ്ടാം പകുതിയില്‍ പച്ചയായ ജീവിത സാഹചര്യങ്ങളും പെണ്‍കുട്ടികളുടെ സ്വാതത്ര്യവും സദാചാരത്തിന്റെ വൈരുധ്യങ്ങളിലെക്കും വിരല്‍ ചൂണ്ടുന്നു..

ഹോസ്റ്റല്‍ ലൈഫ് എല്ലാം വളരെ നല്ല രീതിയില്‍ കൊണ്ട് പോകുവാന്‍ സംവിധായകനു സാധിച്ചു. ക്യാമ്പസിനുള്ളിലെ പ്രശ്‌നങ്ങള്‍, സൗഹൃദം എന്നിവയെല്ലാം മികച്ച രീതിയില്‍ ചിത്രീകരിക്കാനായി. മെക്കാനിക്ക് ഡിപ്പാര്‍ട്ട്‌മെന്റ് എടുത്തവര്‍ക്ക് അതും ഗവണ്‍മെന്റ് കോളേജില്‍ പടിച്ചവര്‍ക്ക് ഒരുപരിധി വരെ ഇഷ്ടപ്പെട്ടേക്കും.

രണ്ടാം പകുതി കോളേജ് ലൈഫില്‍ നിന്നും മാറി സാമൂഹിക പ്രശ്‌നങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.ഇപ്പോഴത്തെ സമൂഹത്തില്‍ നടക്കുന്ന പ്രശ്‌നങ്ങളിലേക്ക് കടന്നു ചെല്ലുവാന്‍ വളരെ നല്ല രീതിയില്‍ തന്നെ സംവിധായകനു സാധിച്ചിട്ടുണ്ട്. സദാചാരം,സ്ത്രീകള്‍ക്കെതിരായ പ്രശ്‌നങ്ങള്‍,ഇന്ത്യന്‍ ജുഡീഷ്യറി എന്നിവയ്‌ക്കെതിരെ ചോദ്യമുയര്‍ത്താന്‍ സംവിധായകനു കഴിഞ്ഞു.

പക്ഷെ പലപ്പോഴും ക്‌ളീഷേ ചേരുവകളോടെയുള്ള ചിത്രത്തിന്റെ അവതരണം എത്രത്തോളം സിനിമ വിജയകരമാകും, എത്രത്തോളം പ്രേക്ഷകര്‍ കണ്ടു തൃപ്തിപ്പെടും എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

Loading...

Leave a Reply

Your email address will not be published.

More News