Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഒരു അഭിമുഖത്തിനിടെ ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയെ കുറിച്ചുള്ള ചോദ്യത്തിന് പൊട്ടിത്തെറിച്ച് നടി റായ് ലക്ഷ്മി. ധോണിയുമായി നടി പ്രണയത്തിലായിരുന്നുവെന്ന കാര്യം പരസ്യമായ രഹസ്യമായിരുന്നു. എന്നാല്‍ ഇപ്പോഴും ധോണിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ തന്നെ അലോസരപ്പെടുത്തുന്നുണ്ടെന്ന് റായ് ലക്ഷ്മി വ്യക്തമായി പറയുകയും ചെയ്തു.
ധോണിയുമായുണ്ടായ ബ്രേക്കപ്പിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ആരാണ് ഈ ധോണി എന്നായിരുന്നു നടിയുടെ പ്രതികരണം. പിന്നീട് ഈ പ്രണയം തകര്‍ന്നതിന്റെ കാരണമെല്ലാം തുറന്നുപറയുകയും ചെയ്തു അവര്‍.
ആ വിഷയത്തില്‍ ഫുള്‍സ്റ്റോപ്പിടേണ്ട കാലം കഴിഞ്ഞിരിക്കുന്നു. ഇതിനൊരു അവസാനമുണ്ടാവണം. അതൊരുപാടു കാലം മുമ്പുള്ള കാര്യമാണ്, അദ്ദേഹം ഇന്ന് വിവാഹിതനാണ്, സന്തുഷ്ട കുടുംബജീവിതം നയിക്കുകയുമാണ്. ജീവിതത്തില്‍ ചില കാര്യങ്ങള്‍ ശരിയായി പോകണമെന്നില്ല, നമ്മള്‍ അതിനെ മറികടന്നേ മതിയാകൂ. അദ്ദേഹത്തെക്കുറിച്ചു കൂടുതല്‍ സംസാരിക്കാന്‍ താല്‍പര്യപ്പെടുന്നില്ലെന്നും കാരണം താന്‍ ധോണിയെ ഏറെ ബഹുമാനിക്കുന്നുണ്ടെന്നും റായ് ലക്ഷ്മി പറഞ്ഞു.
പ്രശസ്തിക്കു വേണ്ടിയാണ് താന്‍ ധോണിയെക്കുറിച്ചു സംസാരിക്കുന്നതെന്നു വരെ പറഞ്ഞവരുണ്ട്. ധോണിയെക്കൂടാതെ മറ്റു പലരുമായും തനിക്കു പ്രണയം ഉണ്ടായിരുന്നെങ്കിലും എല്ലാവര്‍ക്കും ഇന്നും ധോണിയുടെ കാര്യം മാത്രം മറക്കാനായിട്ടില്ലെന്നും റായ് ലക്ഷ്മി പറയുന്നു.
അതിനുശേഷം നാലോ അഞ്ചോ പ്രണയബന്ധങ്ങള്‍ തനിക്കുണ്ടായിരുന്നു, അവരെല്ലാം അറിയപ്പെടുന്നവരുമായിരുന്നു. എന്നിട്ടും ധോണിയെക്കുറിച്ചു മാത്രമുള്ള ചോദ്യങ്ങള്‍ അവസാനിക്കുന്നില്ല. ഞാന്‍ ധോണിയുമായി ഡേറ്റിങ് ചെയ്തിരുന്നോ ഇല്ലയോ എന്നതിലല്ല കാര്യം, ഞാനും ധോണിയും വിവാഹിതരാവുകയാണ് എന്ന തരത്തിലാണ് അന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നതെന്നും അതൊരിക്കലും സത്യമായിരുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.
ധോണി ഐ.പി.എല്‍ ടീമായ ചെന്നൈ സൂപ്പര്‍കിങ്സിന്റെ നായകനായിരുന്ന കാലത്താണ് ഇരുവരും തമ്മില്‍ സൗഹൃദം ഉടലെടുത്തതും ഗോസിപ്പുകള്‍ പരന്നതും.
Leave a Reply