Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 26, 2026 3:37 am

Menu

Published on April 28, 2015 at 10:25 am

ഷൂട്ടിംഗിനിടെ റായി ലക്ഷ്മിയ്ക്ക് പരിക്ക്

raai-laxmi-injured

ഷൂട്ടിംഗിനിടെ റായി ലക്ഷ്മിയ്ക്ക് പരിക്കേറ്റു. സോകാര്‍പെറ്റ് എന്ന തമിഴ് ഹൊറര്‍ കോമഡി ചിത്രത്തിന്റെ ഷൂട്ടിങിനിടെയാണ് സംഭവം.ചിത്രത്തിൽ ഒരു സംഘട്ടന രംഗത്തിൽ താരം എത്തുന്നുന്നുണ്ട്. ഇതിൻറെ ഷൂട്ടിംഗ് ഡ്യൂപ്പിനെ വച്ച് ചെയ്യാന്‍ സമ്മതിക്കാതെ എല്ലാം സ്വയം ചെയ്യാന്‍ ലക്ഷ്മി മുന്നോട്ടു വരികയായിരുന്നു. അതിനിടെയാണ് പരിക്കേറ്റത്. കുറച്ച് ദിവസം ബെഡ്‌റെസ്റ്റ് എടുക്കാൻ ഡോക്ടർ റായി ലക്ഷ്മിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. തമിഴില്‍ വെറും ഗ്ലാമറസ് ഗേളായിപ്പോയ റായി ലക്ഷ്മിയ്ക്ക് ഇപ്പോൾ നല്ല അവസരങ്ങൾ ലഭിക്കുന്നുണ്ട്.മലയാളത്തിലെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയ്ക്കൊപ്പവും മോഹൻലാലിനൊപ്പവും നിരവധി ചിത്രങ്ങളിൽ റായി ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ പോയ വര്‍ഷം സൂപ്പര്‍ ഹിറ്റായ, ഈ വര്‍ഷം മികച്ച ജനപ്രിയ ചിത്രം എന്ന കാറ്റഗറിയില്‍ ദേശീയ പുരസ്‌കാര പട്ടികയില്‍ ഫൈനല്‍ റൗണ്ട് ലിസ്റ്റിലെത്തിയ ബാംഗ്ലൂര്‍ ഡെയ്‌സിൻറെ തമിഴ് റീമേക്കില്‍ ഇഷ തല്‍വര്‍ അവതരിപ്പിച്ച ഹെയര്‍റോസ്റ്റായി എത്തുന്നത് ലക്ഷ്മി റായിയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News