Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 22, 2026 10:15 pm

Menu

Published on June 26, 2013 at 12:21 pm

രണ്ടു ദിവസം കൊണ്ട് രാഞ്ചന നേടിയത് 11.87 കോടി

raanjhnaa-hit-movie-collected-11-87-crore-collection-with-in-2-days

മുംബൈ : തെന്നിന്ത്യൻ താരം ധനുഷ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച രാഞ്ചന എന്ന ചിത്രം രണ്ടു ദിവസം കൊണ്ട് നേടിയത് 11.87 കോടി രൂപയാണ്. റിലീസ് ദിവസം തന്നെ രാഞ്ചനയുടെ കളക്ഷന്‍ 5.12 കോടിയിലെത്തിയത് നിര്‍മ്മാതാവിനെ പോലും അദ്ഭുതപ്പെടുത്തിയിരിക്കുകയാണ്. കേവലം 35 കോടി കൊണ്ട് നിര്‍മ്മിച്ച ചിത്രം ആദ്യ വാരം തന്നെ മുടക്ക് മുതല്‍ തിരിച്ചു പിടിക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ധനുഷ്-സോനം കപൂര്‍ കെമിസ്ട്രി ബോളിവുഡിന് അത്രക്ക് ഇഷ്ടപ്പെട്ടാണ് സിനിമയുടെ വിജയം വിലയിരുത്തുന്നത്. ചിത്രം കണ്ട എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നത് ആ ചിത്രത്തിലെ വേഷം ചെയ്യാന്‍ ധനുഷിനെ കൊണ്ട് മാത്രമേ കഴിയു എന്നാണ്. ഒരു സ്ക്കൂള്‍ കാലഘട്ടത്തില്‍ ആരംഭിക്കുന്ന പ്രേമ ബന്ധത്തിന്‍റെ കഥയാണ് രാഞ്ചന. സോനം കപൂറും തന്‍റെ വേഷം മികച്ചതാക്കി .കൂടാതെ എ ആര്‍ റഹ്മാന്റെ സംഗീതവും ചിത്രത്തിന്റെ വിജയത്തില്‍ വലിയൊരു പങ്ക്
വഹിച്ചിരിക്കുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News