Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സ്ത്രീകള്‍ മാത്രമല്ല, സിനിമാ മേഖലയില്‍ പുരുഷന്മാരും ലൈംഗിക പീഡനത്തിന് ഇരകളാകുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി നടി രാധിക ആപ്തെ രംഗത്ത്.
ലൈംഗിക പീഡനത്തിന് ഇരകളായ ഒരുപാട് പുരുഷ സഹതാങ്ങളെ തനിക്കറിയാമെന്നും ഭയം കാരണം അവരില്‍ പലരും ഈ വിവരം പുറത്തു പറയാതിരിക്കുകയാണെന്നും രാധിക പറഞ്ഞു.
അടുക്കാനാവാത്ത ഒരു മായികവലയമുണ്ട് ബോളിവുഡിനെന്ന വിശ്വാസം പലര്‍ക്കുമുണ്ട്. ഇതിനാല്‍ എല്ലാവരും ഒരുതരം ഭയത്തിലാണ്. എന്നാല്‍ അത് യാഥാര്‍ഥ്യമല്ലെന്നും അതൊരു ജോലിസ്ഥലം മാത്രമാണെന്നും രാധിക ആപ്തെ പറയുന്നു.
ഇവിടെയും എല്ലാ തലത്തിലും തൊഴില്‍ മര്യാദകള്‍ നടപ്പിലാക്കേണ്ടതുണ്ടെന്ന് പറഞ്ഞ അവര്‍ ആളുകള്‍ തങ്ങള്‍ നേരിട്ട അനുഭവങ്ങള്‍ തുറന്നുപറഞ്ഞും കുറ്റക്കാരെ ചൂണ്ടിക്കാട്ടിയും മുന്നോട്ടുവന്നേ പറ്റൂവെന്നും അഭിപ്രായപ്പെട്ടു.
നമ്മള് പറയുന്നത് ആര് വിശ്വസിക്കും എന്നൊരു ആശങ്കയുണ്ട് എല്ലാവര്ക്കും. മറുഭാഗത്തുള്ളയാള്ക്കാവട്ടെ ഒരുപാട് അധികാരങ്ങളുണ്ട് താനും. അതുകൊണ്ട് തന്നെ നമ്മുടെ പരാതികള്‍ ശ്രദ്ധിക്കപ്പെടാതെ പോകുമെന്നും കരിയര്‍ നശിക്കുമെന്നും എല്ലാവരും ഭയക്കുന്നു. എന്നാല്‍, കൂടുതല്‍ ആളുകള്‍ ശബ്ദമുയര്‍ത്തി മുന്നോട്ടു വരണം എന്നു തന്നെയാണ് തന്റെ അഭിപ്രായമെന്നും രാധിക ആപ്തെ പറഞ്ഞു.
അതേസമയം സ്വന്തം കാര്യസാധ്യത്തിനായി എന്തും ചെയ്യാന്‍ ഒരുക്കമായ ചിലരുമുണ്ട്. അത്തരക്കാര്‍ നിങ്ങള്‍ ചൂഷണം ചെയ്യപ്പെടുന്നുണ്ടോ എന്ന് തിരിച്ചറിയാനും നോ പറയാനും പഠിക്കേണ്ടതുണ്ടെന്നും രാധിക ആപ്തെ വ്യക്തമാക്കുന്നു.
Leave a Reply