Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തുടക്കം മുതൽ വിവാദങ്ങള്‍ക്ക് കാരണമായ ഒരു റിയാലിറ്റി ഷോയാണ് സൂര്യാ ടിവിയിലെ മലയാളി ഹൗസ്. മലയാളി ഹൗസ് അസഭ്യമായ ദൃശ്യങ്ങളും അശ്ലീലച്ചുവയുള്ള സംഭാഷണങ്ങളും കുടുംബ പ്രക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കുന്നുവെന്നായിരുന്നു ഏറ്റവുമധികം പരാതി. തന്ത്രി കുടുംബാംഗമായ രാഹുല്‍ ഈശ്വറും, പണ്ഡിതനായ ജി എസ് പ്രദീപുമാണ് കൂടുതൽ വിവാദങ്ങള്‍ക്ക് കാരണമായത്.രാഹുല്‍ ഈശ്വർ റോസിലിനെ കെട്ടിപ്പിടിച്ഛതായിരുന്നു പ്രധാന വാർത്തകളിൽ ഒന്ന്.രാഹുലിന്റെയും റോസിന്റെയും ഒക്കെ പ്രിയങ്കരിയായ സ്‌നേഹ നമ്പ്യാര്‍ മലയാളി ഹൗസിലെ നിയമാവലികള്‍ ലംഘിച്ചുവെന്ന് കാണിച്ച് പുറത്തായതോടെ റോസിലിന് ആശ്വാസമായി എത്തിയ രാഹുൽ കേട്ടിപിടിക്കുകയായിരുന്നു .മലയാളി ഹൗസിൽ നടത്തിയ ഒരു മത്സരത്തിൽ വിജയികളായ രാഹുലിനും സ്‌നേഹയ്ക്കും ഒരു ദിവസം പുറത്ത് ചുറ്റിയടിക്കാനുള്ള അനുമതി കിട്ടി. ഈ ചുറ്റിയടിയില്‍ എപ്പോഴും തന്റെ വീട്ടുക്കാരെ കുറിച്ച് ആലോചിച്ച് വിലപിക്കുന്ന റോസിന് സര്‍പ്രൈസ് നാല്‍കാനായി സ്‌നേഹ ഒരു ആരാധികയുടെ മൊബൈല്‍ വാങ്ങി റോസിന്റെ വീട്ടിലേക്ക് വിളിച്ചു. മുപ്പത് സെക്കന്റ് സംസാരിച്ചു.ഇത് മലയാളി ഹൌസിന്റെ നിയമാവലികളുടെ ലംഘനമായി. ഇതേ തുടർന്നാണ് സ്നേഹ പുറത്തായത്.തന്നെ കാരണമാണല്ലോ തന്റെ പ്രിയപ്പെട്ട സ്‌നേഹ പുറത്തായത് എന്ന് വിലപിക്കുകയാണ് റോസിന്‍. റോസിന്‍ വിഷമിച്ചാലും സന്തോഷിച്ചാലും ഒരു കാര്യം ഉറപ്പാണ്. രാഹുല്‍ കെട്ടിപ്പിടിക്കും. ഇത്തരത്തിലുള്ള കെട്ടിപ്പിടിത്തം എത്രതന്നെ വിമര്‍ശനാത്മകമായിട്ടും രാഹുല്‍ നിര്‍ത്തിയിട്ടില്ല.റോസിനെ ആലിംഗനം ചെയ്‌ത് പരമാവധി ആശ്വസിപ്പിക്കാന്‍ രാഹുല്‍ ഈശ്വര്‍ ശ്രമിക്കുകയാണ്. എന്നാൽ ഇതെല്ലാം കൂടുതൽ വിവാതങ്ങൾക്ക് കാരനമാവുകയാണ്.ഇതെല്ലാം കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകർ വിലയിരുത്തുന്നത് ഇങ്ങനെ ,റോസിനെ കെട്ടിപ്പിടിക്കാന്‍ രാഹുലിന് ഒരു കാരണം കൂടി കിട്ടി!
Leave a Reply