Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തുടക്കം മുതൽ അവസാനം വരെ വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്ന റിയാലിറ്റി ഷോയാണ് മലയാളി ഹൌസ്. മലയാളി ഹൌസിലെ രാഹുലും റോസിനും പ്രണയത്തിലാണെന്ന വാർത്തയുണ്ടായിരുന്നു…ഈ സംഭവവും ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു.ഒടുവിൽ മലയാളി ഹൌസിൽ വിജയിയായ രാഹുൽ മലയാളീ ഹൗസിലെ വിശേഷങ്ങൾ പങ്കുവെക്കുന്നു .
രാഹുലിന്റെ മലയാളി സംസ്‌കാരമാണോ മലയാളി ഹൗസില്‍ പ്രകടമായത് എന്നുള്ള ചോദ്യത്തിന് രാഹുലിന്റെ മറുപടി ഇങ്ങനെയായിരുന്നു, മലയാളി ഹൗസില്‍ ഞങ്ങള്‍ക്ക് കഴിക്കാന്‍ തന്നിരുന്നത് റൊട്ടിയാണ്. മലയാളി സംസ്‌കാരത്തിന് ശീലമില്ലാത്ത ഒരു ആഹാരമാണിത്. സംസ്‌കാരം എന്നത് നമ്മള്‍ തന്നെ നിര്‍വചിക്കുന്നതാണ്. 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് പെണ്‍കുട്ടികള്‍ ചുരിദാര്‍ ധരിക്കുന്നത് കേരള സംസ്‌കാരമായിരുന്നില്ല. അന്ന് ദാവണിയും സാരിയുമായിരുന്നു. പിന്നീട് ചുരിദാര്‍ ഉപയോഗിച്ചപ്പോള്‍ ജീന്‍സും ടോപ്പും സംസ്‌കാരത്തിന് ചേരാത്തവയായി. ഞാന്‍ വിദേശത്താണ് ജനിച്ചതും പഠിച്ചതും. അച്ഛനും അമ്മയും ജോലിക്കാരയതിനാല്‍ പല സ്ഥലങ്ങളില്‍ ജീവിച്ചിട്ടുണ്ട്. അങ്ങനെ വ്യത്യസ്ത സംസ്‌കാരവും എന്നാല്‍ മലയാളിത്തം കാത്തു സൂക്ഷിക്കുകയും ചെയ്തിരുന്നു. ‘മലയാളി ഹൗസ്’ എന്ന പേരില്‍ തന്നെയുണ്ട് ഒരു സങ്കരയിനം സംസ്‌കാരം. മലയാളി എന്നത് മലയാളവും, ഹൗസ് എന്നത് ഇംഗ്ലീഷും ആണല്ലോ.
തന്നെ പെണ്‍കോന്തനെന്നും ആണ്‍കോന്തനെന്നും വിളിച്ചവര്‍ ഉണ്ട്. അതിന്റെ കാരണം ചിലപ്പോള്‍ ഞാന്‍ ആരോടും പരദൂഷണം പറയാനോ കുറ്റം പറയാനോ പോകാത്തതുകൊണ്ടായിരിക്കും. അവിടെയുള്ള എല്ലാവരും ഒരു കുറ്റമായി പറയുന്ന കാര്യമാണ് ഞാന്‍ ആരെയും വിമര്‍ശിക്കുന്നില്ല എന്നത്. എന്നാല്‍ എന്റെ കാഴ്ചപ്പാടില്‍ നമ്മള്‍ ഒരു ഗ്ലാസില്‍ പകുതി വെള്ളമെടുത്താല്‍ സാധാരണ എല്ലാവരും പറയും ഗ്ലാസ് പകുതി നിറഞ്ഞതാണ്, അല്ലെങ്കില്‍ പകുതി ഒഴിഞ്ഞതാണ് എന്ന്. പക്ഷേ എന്റെ കാഴ്ചപ്പാടില്‍ അത് പകുതി നിറയ്ക്കാനുള്ളതാണ്. അതുപോലെ ആള്‍ക്കാരുടെ പോസിറ്റീവിനെ കൂടുതല്‍ ഫോക്കസ് ചെയ്യുമ്പോള്‍ മറ്റുള്ളവര്‍ക്ക് അത് സഹിക്കാന്‍ കഴിയില്ല.
ജനങ്ങള്‍ എന്നെ ഇഷ്ടപ്പെട്ടതുകൊണ്ടാണല്ലോ ഞാന്‍ വിജയിച്ചത്. ഞാന്‍ കാരണം ആരും വഴക്കുണ്ടാക്കുന്ന സാഹചര്യം ഉണ്ടായിട്ടില്ല. എല്ലാവരെയും ഒന്നിച്ച് നിര്‍ത്താനെ ശ്രമിച്ചിട്ടുള്ളു. എന്റെ അഭിപ്രായത്തില്‍ എല്ലാ കുടുംബത്തിലും ഇങ്ങനെ ഒരാള്‍ എങ്കിലും വേണം . ചിലപ്പോള്‍ അതുകൊണ്ടാകും എനിക്ക് ഫസ്റ്റ് കിട്ടിയത് എന്നാണ് രാഹുൽ പറയുന്നത് .
Leave a Reply