Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:55 am

Menu

Published on January 15, 2014 at 10:20 am

രാഹുൽ ഗാന്ധി പെരുമാറിയത് കോമാളിയെ പോലെയെന്ന് പിണറായി വിജയൻ

rahul-gandhi-behaved-like-a-joker-in-keralasays-pinarayi-vijayan

തിരുവനന്തപുരം: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുൽ ഗാന്ധി കോമാളി വേഷം കെട്ടിയാടുകയാണെന്ന്  സി.പി.എം  സംസ്ഥാന സെക്രട്ടറി  പിണറായി വിജയൻ  ആരോപിച്ചു. തിങ്കളാഴ്ച യൂത്ത് കോണ്‍ഗ്രസ്സിന്റെ  നേതൃത്വത്തില്‍ നടത്തിയ യുവകേരള പദയാത്രയില്‍ പങ്കെടുത്ത കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ജാഥക്കിടെ പൊലീസ് ജീപ്പിന് മുകളില്‍ കയറി പ്രവർത്തകരെ അഭിവാദ്യം ചെയ്തതിനെതിരെയായിരുന്നു പിണറായിയുടെ ആരോപണം. വാഹനത്തിന്റെ  മുകളിലിരുന്ന്  യാത്ര ചെയ്യുന്നത്  നിയമവിരുദ്ദമാണ്.  പ്രവര്‍ത്തകരുടെ തള്ളിക്കയറ്റം കാരണം പൊലീസ് രാഹുലിനെ ജീപ്പിനുമുകളില്‍ കയറ്റുകയായിരുന്നുവെന്നാണ്  റിപ്പോര്‍ട്ട്. എന്നാൽ ഇത് ഒരു രാഷ്ട്രീയ പ്രവർത്തകന്റെ വിവരമില്ലായ്മയെയാണ്  കാണിക്കുന്നത് എന്നും നിയമവിരുദ്ധമായി പൊലീസ് ജീപ്പിനു മുകളില്‍ കയറിയത് അന്വേഷിക്കണമെന്നും പിണറായി വിജയൻ  ആവശ്യപ്പെട്ടു.

Loading...

Leave a Reply

Your email address will not be published.

More News