Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:23 am

Menu

Published on January 13, 2014 at 11:41 am

രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍

rahul-gandhi-to-visit-kerala

തിരുവനന്തപുരം: കോണ്‍ഗ്രസ് വൈസ് പ്രസിഡന്റെ് രാഹുല്‍ ഗാന്ധി ഇന്ന് ഉച്ചയ്ക്ക് കേരളത്തിലെത്തും.രാഹുൽ ഗാന്ധിയുടെ സന്ദർശനത്തെ തുടർന്ന്  കനത്ത സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്..  സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റെ് ഡീന്‍ കുര്യാക്കോസ് നയിക്കുന്ന ‘യുവ കേരള യാത്ര’യില്‍ പങ്കെടുക്കാനാണ് രാഹുല്‍ഗാന്ധി എത്തുന്നത്.നെടുമ്പാശ്ശേരി  എയര്‍പോര്‍ട്ടില്‍ നിന്ന് ഹെലികോപ്റ്ററില്‍ കോട്ടയത്തെത്തി അവിടെ നിന്ന് റോഡുമാര്‍ഗം റാലിയിൽ ചേരും.കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് നടത്തുന്ന കേരള യാത്രയില്‍ ആലപ്പുഴയിലാണ് രാഹുല്‍ഗാന്ധി പങ്കെടുക്കുക. യൂത്ത് കോണ്‍ഗ്രസിന്റെ പദയാത്രയില്‍ രാഹുൽ ഗാന്ധിക്കൊപ്പം യൂത്ത് കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതാക്കളും റാലിയിൽ പങ്കെടുക്കും.പദയാത്രയില്‍  രാഹുല്‍ ഗാന്ധിയും  പ്രവര്‍ത്തകര്‍ക്കൊപ്പം നടക്കുമെന്ന്  പാര്‍ട്ടിവൃത്തങ്ങള്‍ അറിയിച്ചു. പിന്നീട്  രാഹുല്‍ റാലിയെ അഭിസംബോധന ചെയ്യുന്നതായിരിക്കും.

Loading...

Leave a Reply

Your email address will not be published.

More News