Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബോളിവുഡ് താരവും മലയാളിയുമായ അസിന് തോട്ടുങ്കല്‍ വിവാഹിതയാകുന്നുവെന്ന വാര്‍ത്ത അടുത്തിടെയാണ് പുറത്തു വന്നത്. മൈക്രോമാക്സ് സഹസ്ഥാപകന്‍ രാഹുല്‍ ശര്‍മയാണ് അസിന്റെ പ്രതിശ്രുതവരന്. ഇപ്പോഴിതാ അസിന് സര്‍പ്രൈസ് സമ്മാനം അയച്ചിരിക്കുകയാണ് രാഹുല്‍. ‘ഫ്ലോറല്‍ സര്‍പ്രൈസ് ഫ്രം ദ മാന്‍’ എന്ന തലക്കെട്ടോടെ അസിന് തന്നെയാണ് ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.ഇരുവരും പ്രണയത്തിലാണെന്ന് നേരത്തെ ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. രാഹുലിന്റെ ജീവിതസഖിയാകാന്‍ പോകുന്ന വിവരം അസിന് തന്നെയാണ് വെളിപ്പെടുത്തിയത്. വരുന്ന നവംബര്‍ 21നാണ് വിവാഹം. പുതിയ ചിത്രം ആള് ഈസ് വെല്ലിന്റെ പ്രചരണാര്‍ഥം ഡല്‍ഹിയിലുള്ള അസിന് ഏറ്റെടുത്ത കരാറുകളെല്ലാം പൂര്‍ത്തിയാക്കുന്നതിന്റെ തിരക്കിലാണിപ്പോള്‍.ലോകത്തിലെ തന്നെ പ്രായം കുറഞ്ഞ സമ്പന്നരായ ബിസിനസ്സുകാരില്‍ ഒരാളാണ് രാഹുല്‍ ശര്‍മ്മ(36). നടന് അക്ഷയ്കുമാറിന്റെ അടുത്ത സുഹൃത്തുകൂടിയായ രാഹുലിനെ അസിനു പരിചയപ്പെടുത്തിയതും അക്ഷയ് തന്നെയാണ്.
Leave a Reply