Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 24, 2026 1:30 am

Menu

Published on November 23, 2017 at 4:54 pm

ജൂലിയിൽ അഭിനയിക്കുമ്പോൾ നാണത്തിന്റെ സകല പരിധികളും വിടേണ്ടി വന്നു; റായ് ലക്ഷ്മി

rai-lakshmi-talks-about-juli-2

മലയാളികളെ സംബന്ധിച്ചെടുത്തോളം ഏറെ പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ലാത്ത നടിയാണല്ലോ റായ് ലക്ഷി എന്ന ലക്ഷ്മി റായ്. വളരെ ചുരുങ്ങിയ വേഷങ്ങള്‍ മാത്രമാണ് മലയാളത്തില്‍ ചെയ്തിട്ടുള്ളതെങ്കിലും ഏറെ മലയാളികള്‍ ശ്രദ്ധിച്ച നടിയായിരുന്നു റായ് ലക്ഷ്മി. മോഹന്‍ലാലിന്റെയും മമ്മുട്ടിയുടെയും അടക്കം പ്രമുഖരായ പല നടന്മാരുടെയും കൂടെ ഈ നടിക്ക് അഭിനയിക്കാന്‍ സാധിച്ചിട്ടുമുണ്ട്. എന്നാല്‍ കരിയറില്‍ പിന്നീടെപ്പോഴോ താഴ്ന്നുപോയ താരം ഇപ്പോള്‍ ശക്തമായ തിരിച്ചുവരവ് നടത്താനൊരുങ്ങുകയാണ്. അതും ജൂലി എന്ന ബോളിവുഡ് സിനിമയുടെ രണ്ടാം ഭാഗത്തില്‍ ഏറെ ബോള്‍ഡ് ആയ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട്. ചിത്രത്തില്‍ താരം ഇതുവരെ അഭിനയിച്ചതില്‍ നിന്നെല്ലാം വിഭിന്നമായി ഏറെ ഗ്ലാമറസ് ആയിട്ടാണ് പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തെ കുറിച്ച റായ് ലക്ഷ്മിക്ക് പറയാനുള്ളത് എന്തെന്ന് കേള്‍ക്കാം.

തന്റെ ജീവിതത്തിലെ ഏറ്റവും ബോള്‍ഡായ വേഷമാണ് ജൂലി 2വിലൂടെ ചെയ്തിരിക്കുന്നതെന്ന് പറഞ്ഞാണ് താരം തുടങ്ങുന്നത്. ഇത്രക്കും ഗ്‌ളാമറസ്സായ ഒരു വേഷം തിരഞ്ഞെടുത്തത് തന്നെ ബോള്‍ഡായ ഒരു തീരുമാനമായിരുന്നു. വെറും ഗ്‌ളാമര്‍ വേഷം എന്നതിലുപരി ഏറെ ഗൗരവം നിറഞ്ഞ ഒരു പ്രമേയം കൂടെ ചിത്രം കൈകാര്യം ചെയ്യുന്നുണ്ട്. വെറും ശരീരപ്രദര്‍ശനം മാത്രം നടത്തുന്ന ഒരു കഥാപാത്രമല്ല ജൂലിയിലെ കഥാപാത്രം. പകരം ഈ രീതിയിലേക്ക് ജൂലി എത്തപ്പെടുന്നതിന് പിന്നില്‍ ശക്തമായ പല കാരണങ്ങളുമുണ്ടായിരുന്നു. ചിത്രത്തിന്റെ ടാഗ് ലൈന്‍ സൂചിപ്പിക്കും പോലെ ‘ബോള്‍ഡ്, ബ്യൂട്ടിഫുള്‍ ആന്‍ഡ് ബ്ലെസ്സഡ്’ എന്നീ മൂന്നു കാര്യങ്ങളും ചിത്രത്തിലുണ്ടെന്നും താരം പറയുന്നു.

തനിക്ക് ചെയ്യാന്‍ പറ്റുന്നതായിരുന്നില്ല സിനിമയിലെ പല രംഗങ്ങളും. എങ്കിലും കഥാപാത്രം ആവശ്യപ്പെടുന്നത് പ്രേക്ഷകനില്‍ അതേപോലെ എത്തിക്കുന്നതിനായി പല രംഗങ്ങളും താന്‍ റായ് ലക്ഷ്മിയല്ല പകരം ജൂലിയാണെന്നുള്ള ധൈര്യത്തില്‍ ചെയ്യുകയായിരുന്നു. പല രംഗങ്ങളും അഭിനയിക്കുമ്പോള്‍ നാണത്തിന്റെ സകല പരിധികളും തനിക്ക് വിടേണ്ടി വന്നു എന്നും താരം കൂട്ടിക്കിച്ചേര്‍ക്കുന്നു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസ്സ് തുറന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News