Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: ഇന്ത്യാവിഷൻ ടിവി ചാനലിൻറെ കൊച്ചി ആസ്ഥാനത്ത് സെന്‍ട്രല്‍ എക്‌സൈസ് വകുപ്പിൻറെ റെയ്ഡ്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിമുതല്‍ രണ്ട് മണിവരെയായിരുന്നു റെയ്ഡ് നടന്നത്. സര്‍വീസ് ടാക്‌സ് പിടിച്ചെടുക്കുന്നതിന് വേണ്ടിയാണ് റെയ്ഡ് നടത്തിയത്. ഏഴരക്കോടിയിലധികം രൂപയാണ് സര്‍വീസ് ടാക്‌സ് ഇനത്തില്‍ കമ്പനി നല്‍കാനുള്ളത്. തുക തിരികെ അടയ്ക്കാനുള്ള ആസ്തി നിലവില്‍ കമ്പനിയ്ക്കുണ്ടോ എന്നതുള്‍പ്പടെയുള്ള വിവരങ്ങളാണ് സംഘം പരിശോധിച്ചത്. പല തവണ നോട്ടീസ് നൽകിയിട്ടും ചാനലിൻറെ ഭാഗത്ത് നിന്നും ഒരു മറുപടിയുമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് റെയ്ഡ്. ഓഫീസിലെ എല്ലാ വസ്തുക്കളും സെൻട്രൽ എക്സൈസ് ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഇവയൊന്നും ഓഫീസിന് പുറത്ത് കൊണ്ടുപോകരുതെന്ന് നിർദ്ദേശവും നൽകിയിട്ടുണ്ട്. ചാനലിലെ ജീവനക്കാരില്‍ അധികവം ശമ്പളമില്ലാതെയാണ് ഇപ്പോൾ പണിയെടുക്കുന്നത്. ഇതിനിടെ മാർച്ച് പത്തിന് മുമ്പ് ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിച്ച് ശമ്പള കുടിശ്ശിക നൽകിയില്ലെങ്കിൽ ചാനലിൻറെ സംപ്രേക്ഷണം പൂർണ്ണമായും അവസാനിപ്പിക്കുമെന്ന് മാനേജ്മെൻറിന് ജീവനക്കാരും നോട്ടീസ് നൽകിയിട്ടുണ്ട്.
Leave a Reply