Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സിനിമാ മേഖലയില്‍ കാസ്റ്റിംഗ് കൗച്ചുകള്‍ ഇന്നും നിലനില്‍ക്കുന്നുണ്ടെന്നും പക്ഷേ ആരും നേരെ വന്ന് കൂടെ കിടക്കാന്‍ നിര്‍ബന്ധിക്കുകയൊന്നും ഇല്ലെന്നും നടി റായ് ലക്ഷ്മി. എന്നാല്‍ ചിലര്‍ ഇതിന് വേണ്ടി മാത്രം ഈ രംഗത്തേക്ക് കടന്ന് വരുന്നതാണ് ഏറെ അസ്വസ്ഥതയുണ്ടാക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഒരു തമിഴ് ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സിനിമയിലെ കാസ്റ്റിംഗ് കൗച്ചുകളെ കുറിച്ച് റായ് ലക്ഷ്മി തന്റെ നിലപാട് അറിയിച്ചത്.
കുറച്ച് വര്‍ഷം മുന്‍പ് കാസ്റ്റിംഗ് കൗച്ചുകള്‍ ധാരാളമായി ഉണ്ടായിരുന്നു. എന്നാല്‍ കണ്ണില്‍പ്പെടാത്ത രീതിയിലായിരുന്നു. പക്ഷെ ഇന്ന് ഇതില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ട്. എന്നാല്‍ തീര്‍ത്തും ഇല്ലെന്ന് പറയാനും സാധിക്കില്ലെന്നും റായ് ലക്ഷ്മി ചൂണ്ടിക്കാട്ടി.
എല്ലാ അഭിനേതാക്കളും ഈ സാഹചര്യങ്ങളിലൂടെ കടന്ന് പോയിട്ടുണ്ടെന്ന് താന്‍ പറയില്ല. ഇത്തരം സാഹചര്യങ്ങള്‍ ഓരോ വ്യക്തികള്‍ക്കും വ്യത്യസ്തമാണ്. ഓരോരുത്തരെയും സമീപിക്കുന്നതിന് വ്യത്യസ്ത വഴികളാണ്. ഒരോ വ്യക്തിയോടും വ്യത്യസ്തമായ വികാരങ്ങളാണ്, എന്നാല്‍ എല്ലാം ഇതിനെ തന്നെ ചുറ്റിപ്പറ്റിയുള്ളതാണെന്നുള്ളതാണ് സത്യം, അവര്‍ കൂട്ടിച്ചേര്‍ത്തു.
പക്ഷെ ആരും നിങ്ങളുടെ അടുത്ത് വന്ന് എന്റെ കൂടെ കിടക്കൂ എന്ന് മുഖത്ത് നോക്കി പറയില്ല. നിര്‍ഭാഗ്യവശാല്‍ ഇതിന് വേണ്ടി മാത്രം ഈ മേഖലയിലേക്ക് വരുന്ന കുറച്ച് ആള്‍ക്കാരുണ്ട്. ഈ ആവശ്യത്തിനായി മാത്രം സിനിമയെ കാണുന്ന ചിലര്‍. അതാണ് ഏറെ അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമെന്നും റായ് ലക്ഷ്മി പറയുന്നു.
Leave a Reply