Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 9:19 pm

Menu

Published on June 4, 2013 at 7:15 am

കൈക്കൂലി:ബെന്‍സലിനെ ഇന്ന് ചോദ്യം ചെയ്തേക്കും

railway-bribery-case-cbi-summons-former-railway-minister-pawan-bansal

ന്യൂദല്‍ഹി: റെയില്‍വേ അഴിമതിക്കേസില്‍ മുന്‍ റെയില്‍മന്ത്രി പവന്‍കുമാര്‍ ബന്‍സലിനെ സി.ബി.ഐ ചൊവാഴ്ച്ച ചോദ്യം ചെയ്തേക്കും. റെയില്‍വേ ബോര്‍ഡ് മെമ്പറായിരുന്ന മഹേഷ് കുമാറിന്റെ നിയമനത്തിനായി 90 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസില്‍ ബന്‍സലിന്റെ മരുമകന്‍ വിജയ് സിംഗളയെ സി.ബി.ഐ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതു സംബന്ധിച്ച് കുടുതല്‍ വിവരങ്ങള്‍ അറിയാനാണ് ബന്‍സലിനെ ചോദ്യം ചെയ്യുന്നത്. ബന്‍സലിന്‍്റെ ഒൗദ്യോഗിക വസതിയില്‍ ബന്‍സലും മഹേഷ്കുമാറും രണ്ട് തവണ കൂടിക്കാഴ്ച നടത്തിയതായും സി.ബി.ഐ കണ്ടത്തെി. മഹേഷ് കുമാറിന്‍്റെയും സിംഗ്ളയുടെയുടേയും നിരവധി ടെലിഫോണ്‍ കോളുകള്‍ സി.ബി.ഐ പരിശോധിച്ചിരുന്നു.

മഹേഷ് കുമാറിനെ റെയില്‍വേ ബോര്‍ഡ് അംഗമാക്കാന്‍ താന്‍ തെറ്റായി യാതൊന്നും ചെയ്തിട്ടില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ബന്‍സല്‍ . എന്നാല്‍, നിയമനവുമായി ബന്ധപ്പെട്ട് എല്ലാ രേഖകളും സി.ബി.ഐയുടെ കൈയ്യിലുണ്ടെന്നാണ് റിപ്പോർട്ട്‌ .

Loading...

Leave a Reply

Your email address will not be published.

More News