Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2024 11:35 pm

Menu

Published on June 10, 2013 at 7:19 am

ട്രെയിനിലെ കോച്ചുകള്‍ വൃത്തിഹീനമെങ്കിൽ റെയില്‍വേക്കൊരു എസ്.എം.എസ് അയച്ചാൽ മതി

railways-to-launch-sms-based-service-for-hygiene-complaints

കോച്ചുകള്‍ വൃത്തിഹീനമെങ്കില്‍ ഒരു എസ്.എം.എസ് നിശ്ചിത നമ്പറിലേക്ക് അയക്കുകയോ വിളിച്ചുപറയുകയോ ചെയ്താല്‍ മതി, ഉടന്‍ നടപടിയുണ്ടാകും. ആദ്യം തെരഞ്ഞെടുത്ത ട്രെയിനുകളിലാവും ഈ സൗകര്യം. വൈകാതെ മുഴുവന്‍ ട്രെയിനുകളിലും സൗകര്യം നിലവില്‍വരും.കഴിഞ്ഞ റെയില്‍വേ ബജറ്റില്‍ നിര്‍ദേശിച്ചതനുസരിച്ചാണ് സംവിധാനം നിലവില്‍ വരുന്നത്. യാത്രക്കാര്‍ തങ്ങളുടെ പി.എന്‍.ആര്‍ നമ്പര്‍ മാത്രം എസ്.എം.എസില്‍ ഉള്‍പ്പെടുത്തിയാല്‍ മതി. കോച്ചുമായി ബന്ധപ്പെട്ട ഏതിനെക്കുറിച്ചും പരാതി നല്‍കാം. ഉടനെ പരാതി രജിസ്റ്റര്‍ ചെയ്യപ്പെടും. പരാതി പരിഹരിക്കാനും കോച്ചുകള്‍ വൃത്തിയാക്കാനും ആള്‍ എത്തും.നടപടി എടുത്തശേഷം അതെന്തെന്ന് പരാതിക്കാരെ അറിയിക്കുകയും ചെയ്യും. മുംബൈ രാജധാനിയിലോ ബംഗളൂരു രാജധാനിയിലോ ആണ് സംവിധാനം ആദ്യം നടപ്പാക്കുക.

Loading...

Leave a Reply

Your email address will not be published.

More News