Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 9, 2024 7:21 am

Menu

Published on June 24, 2015 at 1:54 pm

പാക്കിസ്ഥാനിലെ ഉഷ്ണക്കാറ്റിൽ മരിച്ചത് 700 പേർ

rain-relief-is-coming-as-death-toll-nears-700-in-pakistan-heat-wave

കറാച്ചി: പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ തുടരുന്ന ഉഷ്ണക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 700 കവിഞ്ഞു. മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടും. ഉഷ്ണക്കാറ്റിനെ തുടര്‍ന്ന് ഈ മേഖലകളിൽ താപനില 45 ഡിഗ്രിക്ക് മുകളിലാണ്.
നിർജലീകരണവും മരണ സംഖ്യ ഉയർത്താൻ കാരണമായി. പാക്കിസ്ഥാന്‍ സൈന്യം പല സ്ഥലങ്ങളിലും മെഡിക്കല്‍ ക്യാംപുകൾ നടത്തുന്നുണ്ട്. അത്യുഷ്ണവും ചൂടുകാറ്റും ശക്തമായതോടെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ചൂടിനെ പ്രതിരോധിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് ഉത്തരവിട്ടിട്ടുണ്ട്. ആശുപത്രികളില്‍ തിരക്ക് വര്‍ധിച്ചതോടെ അവധികള്‍ റദ്ദാക്കി ജോലിക്ക് ഹാജരാകാന്‍ ഡോക്റ്റര്‍മാര്‍ക്കും സര്‍ക്കാർ ഇതിനോടകം നിര്‍ദേശം നല്‍കിയിട്ടുണ്ട്. രണ്ടു ദിവസത്തിനുള്ളില്‍ ഇരുനൂറ്റമ്പതിൽ അധികം പേരാണ് കറാച്ചിയില്‍ മാത്രം മരിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News