Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 8:51 am

Menu

Published on June 10, 2013 at 9:27 am

കേരളത്തില്‍ എടവപ്പാതിയുടെ തുടക്കം ഗംഭീരമായി

rainfall-in-kerala

ഞായറാഴ്ചവരെ കേരളത്തില്‍ 17 സെന്‍റിമീറ്റര്‍ മഴയാണ് കിട്ടേണ്ടത്. എന്നാല്‍ 26 സെന്‍റിമീറ്റര്‍ മഴ കിട്ടിക്കഴിഞ്ഞു. സപ്തംബര്‍ വരെ നാലുമാസം 204 സെന്‍റിമീറ്റര്‍ മഴയാണ് കേരളത്തില്‍ കിട്ടേണ്ടത്. കണ്ണൂര്‍ ജില്ലയിലാണ് ഇതുവരെ ഏറ്റവും കൂടുതല്‍ മഴ പെയ്തത്. ഇവിടെ 20 സെന്‍റിമീറ്റര്‍ പെയ്യേണ്ടിടത്ത് 43 സെന്‍റിമീറ്റര്‍ കിട്ടി. ഏറ്റവും കുറവ് പത്തനംതിട്ടയിലാണ്. 17 സെന്‍റിമീറ്റര്‍ കിട്ടേണ്ട ഇവിടെ പെയ്തത് 14 സെന്‍റിമീറ്റര്‍ മാത്രം. ഇത്തവണ മഴ സാധാരണ തോതിലും കുറഞ്ഞ ഏക ജില്ല പത്തനംതിട്ടയാണ്.

അറേബ്യന്‍ തീരത്ത് ന്യൂനമര്‍ദപാത്തി രൂപപ്പെട്ടിട്ടുണ്ട്. എടവപ്പാതിയില്‍ കേരളത്തിന് കൂടുതല്‍ മഴ കിട്ടാന്‍ സാധ്യതയുണ്ടാക്കുന്നത് ഈ ന്യൂനമര്‍ദപാത്തിയാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ പി.എസ്.ബിജു പറഞ്ഞു. എന്നാല്‍ ഇത്തവണ ഒമാന്‍ തീരത്തും ന്യൂനമര്‍ദപാത്തി രൂപപ്പെട്ടിട്ടുണ്ട്. അത് സജീവമാകുന്ന അവസരങ്ങളില്‍ മേഘങ്ങളെ അങ്ങോട്ടേക്ക് വലിക്കും. ആ ന്യൂനമര്‍ദ പാത്തി സജീവമാകുന്നതിനാലാണ് ഇടയ്ക്കിടെ കേരളത്തില്‍ മഴ കുറയുന്നത്. ശനിയാഴ്ച സംസ്ഥാനത്തുടനീളം നല്ല മഴ കിട്ടിയിരുന്നെങ്കിലും ഞായറാഴ്ച കുറവായിരുന്നു.

ഒമാന്‍ തീരത്തെ ന്യൂനമര്‍ദപാത്തി അധികം വൈകാതെ ചിതറിപ്പോകുകയും അറേബ്യന്‍ തീരത്തേത് കൂടുതല്‍ സജീവമാകുകയും ചെയ്യും.ഇതുവരെ 48 ശതമാനം അധികം മഴ ലഭിച്ചു. അറേബ്യന്‍ തീരത്ത് ന്യൂനമര്‍ദപാത്തി സജീവമായതിനാല്‍ 18 വരെ മഴതുടരാന്‍ സാധ്യതയുണ്ട്. ഇനി രണ്ടുദിവസം കനത്തമഴ പെയ്‌തേക്കും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33