Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച സൂപ്പര്‍ ഹിറ്റ് ചിത്രമായ രാജമാണിക്യം റിലീസായിട്ട് പത്ത് വര്‍ഷം തികയുന്നു. ചിത്രത്തിലെ മമ്മൂട്ടിയുടെ വേഷവും സംഭാഷണവും ഏറെ ശ്രദ്ധിക്കപ്പെട്ടു. അന്‍വര്‍ റഷീദിന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു രാജമാണിക്യം. വലിയ വീട്ടില്‍ പ്രൊഡക്ഷന്‍ നിര്‍മിച്ച ചിത്രത്തിന് തിരക്കഥയൊരുക്കിയത് ടിഎ ഷാഹിദാണ്. രാജമാണിക്യം എന്ന ചിത്രത്തെ കുറിച്ച് നിങ്ങള്‍ക്കറിയാത്ത പത്ത് കാര്യങ്ങളിതാ..
➤ ടിഎ ഷാഹിദിന്റെ രചനയില്‍ രഞ്ജിത്ത് സംവിധാനം ചെയ്യാനിരുന്ന ചിത്രമാണ് രാജമാണിക്യം. എന്നാല്‍ രഞ്ജിത്ത് പിന്മാറിതിനെ തുടര്‍ന്നാണ് ചിത്രം അന്‍വര്‍ റഷീദിലെത്തിയത്.
➤ തന്റെ അടുത്ത് മറ്റൊരു കഥപറയാന്‍ എത്തിയ അന്‍വറിനെ രാജമാണിക്യത്തിലേക്ക് നിര്‍ദ്ദേശിച്ചത് മമ്മൂട്ടിയാണ്
➤ ബെന്‍സുകാറിലും പോത്തുകളിലും കമ്പമുണ്ടായിരുന്ന പാലക്കാട്ടുകാരന്‍ വ്യാപാരിയായ കെല്ലാ മുഹമ്മദ് എന്നയാളാണത്രെ ബെല്ലാരി രാജ എന്ന കഥാപാത്രത്തിന് പ്രചോദനമായത്.
➤ ചിത്രത്തിന്റെ വിജയത്തില്‍ പ്രധാന പങ്കുവഹിച്ച ബെല്ലാരി രാജയുടെ തിരുവനന്തപുരം പ്രാദേശിയ ഭാഷ പഠിയ്ക്കാന്‍ മമ്മൂട്ടിയെ സഹായിച്ചത് സുരാജ് വെഞ്ഞാറമൂടാണ്.
➤ രാജമാണിക്യത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കുമ്പോള്‍ ചിത്രത്തിന്റെ ആദ്യ പകുതിയുടെ തിരക്കഥ മാത്രമേ പൂര്‍ത്തിയായിട്ടുണ്ടായിരുന്നു
➤ എണ്‍പതുകളില്‍ മികച്ച കൂട്ടുകെട്ടായിരുന്ന റഹ്മാനും മമ്മൂട്ടിയും വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിച്ചഭിനയിച്ച ചിത്രമാണ് രാജമാണിക്യം
➤ സിവി രാമന്‍ പിള്ളയുടെ കൃതികളിലെ, പ്രധാനമായും മാര്‍ത്താണ്ഡവര്‍മയിലെ ശങ്കു ആശാന്‍ എന്നകഥാപാത്രത്തിന്റെ ശൈലി ചിത്രത്തില്‍ സ്വീകരിച്ചിട്ടുണ്ട്
➤ രണ്ടരക്കോടി രൂപയാണ് ചിത്ത്രത്തിന്റെ നിർമ്മാണച്ചെലവ്. 2005 ൽ റിലീസ് ചെയ്ത ചിത്രം നാലരക്കോടിയോളം രൂപ ബോക്‌സോഫീസില്‍ നിന്നും വാരി
➤ രാജമാണിക്യത്തില്‍ നിന്നും പിന്മാറിയതിന് പകരമായി രഞ്ജിത്ത് വലിയ വീട്ടില്‍ പ്രൊഡക്ഷന്‍സിന് വേണ്ടി മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് പ്രജാപതി
➤ 2009 ല്‍ ചിത്രം ബെല്ലാരി നാഗ എന്ന പേരില്‍ കന്നടയില്‍ റീമേക് ചെയ്തിട്ടുണ്ട്. വിഷ്ണു വര്‍ദ്ധന്‍ നായകനായ ചിത്രം അവിടെയും വലിയ വിജയമാണ് നേടിയത്.
Leave a Reply